ജെ.എന്‍.യുവിലെ ദലിത്-മുസ് ലിം അധ്യാപകര്‍ ദേശവിരുദ്ധരെന്ന് പ്രഫസര്‍
text_fieldsന്യൂഡല്‍ഹി: കാമ്പസിലെ ദലിത്-മുസ് ലിം അധ്യാപകര്‍ ദേശവിരുദ്ധരാണെന്ന ആരോപണവുമായി ജെ.എന്‍.യു പ്രഫസര്‍. ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഫാക്കല്‍റ്റി അംഗത്തിന്‍െറ വിവാദ പരാമര്‍ശം. പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിശദീകരണം നല്‍കാന്‍ ജെ.എന്‍.യു വൈസ് ചാന്‍സലര്‍ക്കും ഡല്‍ഹി പൊലീസ് കമീഷണര്‍ക്കും ദേശീയ പട്ടികജാതി കമീഷന്‍ നോട്ടീസ് അയച്ചു. വിഷയം ഗൗരവമുള്ളതാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതായും കമീഷന്‍ ചെയര്‍മാന്‍ പി.എല്‍. പുനിയ പറഞ്ഞു. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളും അധ്യാപകരും എങ്ങനെയാണ് ദേശവിരുദ്ധരാകുന്നത് എന്ന ചോദ്യത്തിന് പത്തോളം അധ്യാപകരാണ് അവര്‍ക്കൊപ്പമുള്ളതെന്നും എന്നാല്‍, എല്ലാവരും അവര്‍ക്കൊപ്പമാണെന്ന രീതിയില്‍ ചിത്രീകരിക്കുകയാണെന്നുമായിരുന്നു മറുപടി. ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നത് അഞ്ചോ ആറോ അധ്യാപകരാണെന്നും അവര്‍ ദലിതുകളും മുസ്ലിംകളുമാണെന്നും അവര്‍ അവരുടെ വിദ്വേഷം പ്രകടിപ്പിക്കുകയാണെന്നും പ്രഫസര്‍ പറഞ്ഞു. കനയ്യ കുമാറിന്‍െറയും ഉമര്‍ ഖാലിദിന്‍െറയും കുടുംബപശ്ചാത്തലവും പ്രശ്നത്തിന് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിദേശ ഫണ്ട് ലഭിക്കുന്നതായും പ്രഫസര്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.