മല്യ കര്‍ണാടകയുടെ പുത്രന്‍; രാജ്യം വിടില്ല –ദേവഗൗഡ
text_fieldsബംഗളൂരു: ബാങ്കുകള്‍ക്ക് 9,000 കോടി രൂപ കടബാധ്യത വരുത്തി മുങ്ങിയ വ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യക്ക് പിന്തുണയുമായി മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ -എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. മല്യ കര്‍ണാടകയുടെ പുത്രനാണ്, രാജ്യം വിട്ട് ഓടിപ്പോവുകയില്ല. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ സമന്‍സിന് മല്യ മറുപടി നല്‍കിയിട്ടുണ്ടെന്നും ഗൗഡ ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കടം തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തിയ 60 പ്രമുഖ വ്യവസായികള്‍ രാജ്യത്തുണ്ട്. മല്യ മാത്രം എന്തുകൊണ്ട് മാധ്യമങ്ങളുടെ തലക്കെട്ടാകുന്നുവെന്ന് അദ്ദേഹം ചോദിച്ചു. മല്യയെ രാജ്യസഭയിലത്തെിക്കാന്‍ ഒറ്റക്കെട്ടായിനിന്ന സംസ്ഥാനത്തെ മറ്റു രാഷ്ട്രീയ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസിന്‍െറ എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന 2002ലാണ് മല്യ ആദ്യമായി രാജ്യസഭയിലത്തെുന്നത്. അന്ന് ജനതാദള്‍ -എസിന്‍െറ പിന്തുണയുണ്ടായിരുന്നു. ബി.ജെ.പിയിലെ ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായ 2010ലും രാജ്യസഭയിലത്തെി. അന്നും ജനതാദള്‍ പിന്തുണയുണ്ടായിരുന്നു. വോട്ടുറപ്പിക്കാന്‍ എം.എല്‍.എമാര്‍ക്ക് വിലകൂടിയ കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നതായി ആരോപണമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.