Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2016 11:33 PM GMT Updated On
date_range 5 April 2017 4:07 PM GMTവിദ്യാര്‍ഥികളെ നഗ്നരാക്കിയ അധ്യാപകര്‍ക്കെതിരെ കേസ്
text_fieldsbookmark_border
മുംബൈ: ഗൃഹപാഠം ചെയ്യാത്തതിന് രണ്ട് വിദ്യാര്‍ഥികളെ നഗ്നരാക്കി സ്ഥാപനത്തിനുപുറത്ത് നിര്‍ത്തിയ ട്യൂഷന് സെന്റര്‍ അധ്യാപകര്‍ക്കെതിരെ പൊലീസ് കേസ്. നഗരത്തിലെ മലാഡ് പൊലീസ് ശനിയാഴ്ചയാണ് ശ്രീജി കോച്ചിങ് സെന്ററിലെ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തത്. അഞ്ചും ആറും വയസ്സുള്ള വിദ്യാര്‍ഥികള്‍ നഗ്നരായി കോച്ചിങ് സെന്ററിന് പുറത്തുനിന്ന് കരയുന്ന ദൃശ്യം വൈറലായതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആറ് വയസ്സുകാരന് പൂര്ണനഗ്നനായും അഞ്ചുവയസ്സുകാരന് ടീഷര്‍ട്ട് മാത്രം അണിഞ്ഞുമാണ് വിഡിയോയിലുള്ളത്. ജുവനൈല്‍ നിയമപ്രകാരമാണ് പൊലീസ് കേസ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story