ഇന്ധനത്തുക നല്‍കിയില്ല; ലൈബീരിയന്‍ കപ്പല്‍ പിടിച്ചെടുത്തു
text_fieldsചെന്നൈ: ഇന്ധനം നല്‍കിയ വകയില്‍ 77 ലക്ഷം രൂപ നല്‍കാനുണ്ടെന്ന ദക്ഷിണ കൊറിയന്‍ കമ്പനിയുടെ പരാതിയില്‍ എന്നൂര്‍ തുറമുഖത്ത് നങ്കൂരമിട്ട ലൈബീരിയന്‍ കപ്പല്‍, മദ്രാസ് ഹൈകോടതി ഉത്തരവിനത്തെുടര്‍ന്ന് പൊലീസ് പിടിച്ചെടുത്തു. ദക്ഷിണ കൊറിയന്‍ കമ്പനിയായ എസ്.ടി.എക്സ് കോര്‍പറേഷന്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് കെ.കെ. ശശിധരന്‍െറ ഉത്തരവ്. ടിന എന്നു പേരുള്ള ലൈബീരിയന്‍ കപ്പലിന് കൊറിയന്‍ ഇന്ധന വിതരണ കമ്പനി നല്‍കിയത് 492.672 മെട്രിക് ടണ്‍ ഇന്ധനമാണ്. ഈ ഇനത്തിലുള്ള 77 ലക്ഷം രൂപ നല്‍കാന്‍ കപ്പല്‍ ഉടമകള്‍ വിസമ്മതിച്ചു. ഇതിനിടെ കപ്പല്‍ തമിഴ്നാട്ടിലെ എന്നൂര്‍ തുറമുഖത്ത് നങ്കൂരമിട്ടു.
പരാതിയുമായി മദ്രാസ് ഹൈകോടതിയെ സമീപിച്ച കൊറിയന്‍ കമ്പനി, തുറമുഖം വിട്ടുപോയാല്‍ കപ്പലിനെതിരെ നടപടിയെടുക്കുക ദുഷ്കരമാകുമെന്ന് ബോധിപ്പിച്ചു. പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി കപ്പല്‍ പിടിച്ചെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. അറസ്റ്റ് നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ അഭിഭാഷകരായ എ.എസ്. ഭാരതി, സുമിത്ര എന്നിവരെ നിയോഗിച്ചു. അഭിഭാഷകര്‍ക്ക് ആദ്യ ഘട്ട പ്രതിഫലമായി ലക്ഷം രൂപ വീതം നല്‍കാനും കോടതി കൊറിയന്‍ കമ്പനിയോട് നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.