മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും
text_fieldsപാരിസ്: മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദര്‍ തെരേസ ഉള്‍പ്പെടെ അഞ്ചു പേരെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും.
ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഈമാസം15ന് വത്തിക്കാനിലുണ്ടാകും. 15ന് വത്തിക്കാന്‍ സമയം രാവിലെ 10നാണ് തീയതി പ്രഖ്യാപനത്തിനായുള്ള കര്‍ദിനാള്‍ തിരുസംഘത്തിന്‍െറ യോഗം.
മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാമത്തെ അദ്ഭുത പ്രവൃത്തി ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തേ അംഗീകരിച്ചിരുന്നു. തലച്ചോറിന് ഒന്നിലേറെ ട്യൂമറുകളുണ്ടായിരുന്ന ബ്രസീലുകാരനായ യുവാവിന്‍െറ അസുഖം മദര്‍ തെരേസയുടെ മാധ്യസ്ഥ്യത്തില്‍ ഭേദമായതായി വത്തിക്കാന്‍ സ്ഥിരീകരിച്ചു.
മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ കത്തോലിക്കാ സഭ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 1997ല്‍ 87ാം വയസ്സിലാണ് മദര്‍ തെരേസ അന്തരിച്ചത്. 2003ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.