നീതിന്യായ വ്യവസ്ഥ വിശ്വാസ തകർച്ച നേരിടുന്നു -ജസ്റ്റിസ് താക്കൂർ
text_fieldsഅലഹബാദ്: രാജ്യത്തെ നീതിന്യായ സംവിധാനം വിശ്വാസ തകർച്ചഅഭിമുഖീകരിക്കുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ. ജഡ്ജിമാർ കൃത്യനിഷ്ഠയോടെ നീതിന്യായം നടപ്പാക്കണമെന്നും ചുമതലകൾ മനഃസാക്ഷിക്ക് അനുസൃതമായി നിറവേറ്റണമെന്നും ജസ്റ്റിസ് താക്കൂർ പറഞ്ഞു. അലഹബാദ് ഹൈകോടതിയുടെ 150മത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് ജസ്റ്റിസ്.
കോടതി തീർപ്പാകാത്ത കേസുകളുടെ എണ്ണം വർധിക്കുകയാണ്. അഭിഭാഷകരുടെ സഹകരണമില്ലാത്തതാണ് ജഡ്ജിമാർ വിധി പ്രഖ്യാപിക്കുന്നത് വൈകാൻ കാരണമാകുന്നത്. അവധി ദിവസമായ ശനിയാഴ്ച കൂടി ജഡ്ജിമാരും അഭിഭാഷകരും കോടതിയിലെത്തി തീർപ്പാകാത്ത കേസുകൾ പൂർത്തിയാക്കാൻ സഹകരിക്കണമെന്നും ജസ്റ്റിസ് താക്കൂർ ആവശ്യപ്പെട്ടു.
ഭാവിയിൽ വലിയ വെല്ലുവിളികളാണ് കോടതികൾക്ക് നേരിടാനുള്ളത്. ഇതിനായി ന്യായാധിപർ തയാറായിരിക്കണം. പൊതുജനങ്ങൾ ഉറ്റുനോക്കുന്ന സ്ഥാപനമാണ് കോടതികളെന്നും ജസ്റ്റിസ് താക്കൂർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.