യമുന നദി ശുചീകരിക്കാന്‍ രവിശങ്കര്‍ സഹായിക്കണമെന്ന് കെജ്രിവാള്‍
text_fields
ന്യൂഡല്‍ഹി: യമുന നദി ശുചീകരിക്കാന്‍ ശ്രീ ശ്രീ രവിശങ്കറിനോട് സഹായമഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിന് കേന്ദ്ര സഹകരണം ഉറപ്പാക്കാന്‍ രവിശങ്കര്‍ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ശ്രീ രവിശങ്കറിന്‍െറ ആര്‍ട് ഓഫ് ലിവിങ് യമുനാ തീരത്ത് സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയില്‍ സദസ്സിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കെജ്രിവാളിന്‍െറ പ്രസ്താവന.
‘രണ്ടു കാര്യങ്ങളിലാണ് ഞാന്‍ നിങ്ങളുടെ സഹായം ആവശ്യപ്പെടുന്നത്. യമുന നദിയില്‍ നിന്ന് നാം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. അതുകൊണ്ട് നദി വൃത്തിയാക്കാന്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കേന്ദ്ര മന്ത്രിമാര്‍ നിങ്ങളുടെ വലതു വശത്തും സംസ്ഥാന മന്ത്രിമാര്‍ ഇടതു വശത്തുമുണ്ട്. യമുന വൃത്തിയാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്രസര്‍ക്കാറിന്‍െറ പങ്കാളിത്തം ഉറപ്പാക്കാന്‍ താങ്കളും സഹായിക്കണം. ശുദ്ധീകരണ പരിപാടി നടപ്പിലാക്കാന്‍ ആര്‍ട് ഓഫ് ലിവിങ് വളണ്ടിയര്‍മാരെ വിട്ടു നില്‍ക്കണം. കേന്ദ്രം ഇതിനായി സഹകരിക്കുമെന്നാണ് എന്‍െറ പ്രതീക്ഷ - കെജ്രിവാള്‍ പറഞ്ഞു.
‘സാംസ്കാരികോത്സവ’ത്തിനായി യമുന നദിയുടെ തീരത്ത് ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തിയതും സൈന്യത്തെ ഉപയോഗിച്ച് യമുന നദിക്ക് കുറുകെ പാലം പണിയിച്ചതും വിവാദമായിരുന്നു. ഇതിന്‍െറ പേരില്‍ സംസ്ഥാന സര്‍ക്കാറും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് കെജ്രിവാളിന്‍െറ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.