തൃണമൂൽ നേതാക്കൾ കോഴ വാങ്ങുന്നതിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് മന്ത്രിമാരും എം.പിമാരും അടക്കം 12 പേർ കോഴ വാങ്ങുന്നതിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത്. മുൻ റെയിൽവേ മന്ത്രി മുകുൾ റോയ്, മുൻ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാൾ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമ വികസന മന്ത്രി സുബ്രതോ മുഖർജി, നഗര വികസന മന്ത്രി ഫർഹദ് ഹക്കീം, എം.പിമാരായ സുൽത്താൻ അഹമ്മദ്, പ്രസൂൺ ബാനർജി, ഇഖ്ബാൽ അഹമ്മദ് എം.എൽ.എ, കൊൽക്കത്ത േമയർ സുവോൻ ബാനർജി, പാർട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കർ, തൃണമൂൽ യുവജന വിഭാഗം അധ്യക്ഷൻ സുവേന്ദു അധികാരി, മുൻ ഗതാഗത മന്ത്രി മദൻ മിത്ര, ബുർദ്വാൻ എസ്.പി എം.എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് ഒളിക്യാമറയിൽ കുടുങ്ങിയത്.
മുകുൾ റോയ് 20 ലക്ഷം വാങ്ങിയപ്പോൾ സുബ്രതോ മുഖർജി, സുൽത്താൻ അഹമ്മദ്, സുഗത റോയ്, സുവേന്ദു അധികാരി, സുവോൻ ചാറ്റർജി, മദൻ മിത്ര, ഇഖ്ബാൽ അഹമ്മദ്, ഫർഹദ് ഹക്കീം, അഹമ്മദ് മിര്‍സ എന്നിവർ അഞ്ചു ലക്ഷം വീതം പണമായി വാങ്ങി. പ്രസൂൺ ബാനർജി, കകോലി ഘോഷ് ദസ്തിക്കർ എന്നിവർ നാലു ലക്ഷം വീതമാണ് കോഴ വാങ്ങിയത്.
2014 ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ഒളിക്യാമറ ഒാപ്പറേഷന്‍റെ വിവരങ്ങളാണ് ‘നാരദന്യൂസ്’ എന്ന ന്യൂസ് വെബ്സൈറ്റ് പുറത്തുവിട്ടത്. ഇംപെക്സ് കണ്‍സല്‍ട്ടന്‍സി എന്ന വ്യാജ കമ്പനിയുടെ പേരിലാണ് പ്രമുഖ മന്ത്രിമാരെയും നേതാക്കളെയും ഉദ്യോഗസ്ഥരെയും കണ്ട് അവരുടെ സുതാര്യത എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ ന്യൂസ് വെബ്സൈറ്റ് ഒാപ്പറേഷൻ ആസൂത്രണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.