സംവരണ വിഷയത്തില്‍ പുനര്‍വിചിന്തനമില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി
text_fields
ന്യൂഡല്‍ഹി:സംവരണ വിഷയത്തില്‍ നിലവില്‍ മാറ്റം വരുത്താനുദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി. സംവരണത്തില്‍ ജാതിയെയോ സമൂഹത്തെയോ അടിസ്ഥാനമാക്കരുതെന്നും സാമ്പത്തിക സംവരണമാണ് നടപ്പാക്കേണ്ടതെന്ന ആര്‍.എസ്.എസിന്‍െറ അവകാശ വാദത്തെ കുറിച്ച് സഭയില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
നേരത്തെ സംസാരിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവും ബി.എസ്.പി നേതാവ് മായാവതിയും പട്ടികജാതി, പട്ടിക വര്‍ഗ്ഗങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും മുസ്ലിം വിഭാഗങ്ങള്‍ക്കും ഭരണാഘടനാപരമായി അംഗീകരിക്കപ്പെട്ട സംവരണം ആര്‍.എസ്.എസ് അട്ടിമറിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഇതിന് തെളിവായി ചില രേഖകളും പ്രതിപക്ഷം മുന്നോട്ട് വെച്ചു. എന്നാല്‍ ആര്‍.എസ്.എസ് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു ജയറ്റ്ലിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.