ദേശീയ അപ്പീല്‍ കോടതിക്ക് ഭരണഘടനാ ബെഞ്ച് സ്ഥാപിക്കും -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: അപ്പീലുകള്‍ പരിഗണിക്കുന്നതിന് ദേശീയ കോടതികള്‍ സ്ഥാപിക്കാന്‍ അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണ ഘടനാ ബെഞ്ചിന് രൂപം നൽകാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഏപ്രില്‍ 4ന് സമര്‍പ്പിക്കണമെന്നും അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോത്തഗിയോടും മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണു ഗോപാലിനോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും അഭിലഷണീയമല്ലെന്നുമാണ് മുഗുള്‍ റോത്തഗി വാദിച്ചത്. ആറു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കു ശേഷം അയര്‍ലന്‍റില്‍ ഇത്തരത്തിലൊരു കോടതി സ്ഥാപിതമായെന്നുമാണ് വേണു ഗോപാല്‍ ചൂണ്ടിക്കാണിച്ചത്.
ഫെബ്രുവരി 27നാണ് ചെന്നൈയിലെ അഭിഭാഷകനായ വസന്ത്കുമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍, ജസ്റ്റിസ് യു.യു ലളിത് എന്നിവര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതികളിലും ട്രൈബ്യൂണലുകളിലും നിന്നുളള അപ്പീലുകളാണ് ഇവിടെ സ്വീകരിക്കുകയെന്നും സാമ്പത്തികവും തൊഴില്‍ സംബന്ധമായതും സിവില്‍, ക്രിമനല്‍ കേസുകളിലുമാണ് ഇവിടെ വാദം കേള്‍ക്കുക എന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഇതിന്‍െറ പ്രദേശിക ബെഞ്ചുകള്‍ സ്ഥാപിക്കുകയും ചെയ്യും. ഇതുവഴി ഭരണഘടനാപരവും പൊതുവായതുമായ കേസുകള്‍ മാത്രമാവും സുപ്രീം കോടതിയില്‍ വരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.