വിശ്വ സാംസ്കാരികമേളയിൽ മോഷ്ടാക്കളുടെ വിളയാട്ടം; ഇരയായവരില്‍ വിദേശികളും
text_fieldsന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച മൂന്നു ദിവസത്തെ മേള ആഘോഷമാക്കിയത് മോഷ്ടാക്കളെന്ന് പരാതി. റഷ്യക്കാരി ഉള്‍പ്പെടെ 112 പേര്‍ക്കാണ് പരിപാടികള്‍ക്കിടെ വിലപിടിച്ചതെല്ലാം നഷ്ടമായത്. ഇതില്‍ 72 പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പണം, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, പഴ്സ്, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയവ നഷ്ടമായവയില്‍ ചിലതാണ്. മൊബൈല്‍ ഫോണ്‍ മോഷണംപോയ പരാതികള്‍ മാത്രം 40ഓളം വരും. ക്ഷണിതാവായി എത്തിയ റഷ്യന്‍ വനിതയുടെ വസ്ത്രങ്ങളുള്‍പ്പെടെ സൂക്ഷിച്ച ബാഗ് ഗ്രീന്‍റൂമില്‍നിന്ന് മോഷണംപോയതിനെ തുടര്‍ന്ന് പരിപാടി അവതരിപ്പിക്കാനാകാതെ മടങ്ങേണ്ടിവന്നു. മോഷ്ടാക്കളിലേറെയും ഡല്‍ഹിയില്‍നിന്നുള്ളവരാണെന്നാണ് പൊലീസ് ഭാഷ്യം. ഉത്തര്‍പ്രദേശ്, കേരളം, തമിഴ്നാട്, ഹരിയാന സംസ്ഥാനക്കാരുമുണ്ടത്രെ. മഴയില്‍ പരിപാടിയുടെ തുടക്കം താളംതെറ്റിയ സമയത്താണ് മോഷണമേറെയും നടന്നതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.