അസദുദ്ദീന്‍ ഉവൈസി പാകിസ്താനിലേക്ക് പോകണം -ശിവസേന
text_fieldsമുംബൈ: മജ്ലിസുല്‍ ഇത്തിഹാദുല്‍ മുസ്ലിമൂന് നേതാവ് അസദുദ്ദീന്‍ ഉവൈസി പാകിസ്താനിലേക്ക് പോകണമെന്ന് ശിവസേന മന്ത്രി രാംദാസ് ഖാദം. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭയിലെ ബജറ്റ് സെഷനിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.
‘ഉവൈസി ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹനല്ല. അയാള്‍ക്ക് എല്ലാം നല്കിയ ഈ രാജ്യത്തോട് ബഹുമാനമില്ല. അതിനാല്‍ നിര്‍ബന്ധമായും ഉവൈസി പാകിസ്താനിലേക്ക് പോകണം, അല്ളെങ്കില്‍ ഞങ്ങള്‍ ഓടിക്കും. എന്തിനാണ് ഇത്തരം പച്ചസര്പ്പങ്ങളെ തീറ്റിപ്പോറ്റുന്നതെന്ന് രാംദാസ് ഖാദം ചോദിച്ചു. ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ശിവസേന നേതാവ് പറഞ്ഞു.
കഴുത്തില്‍ കത്തി വെച്ചാലും ഭാരത് മാതാ കീ ജയ് വിളിക്കില്ല എന്ന് അസദുദ്ദീന്‍ ഉവൈസി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ജെ.എന്‍.യു സംഭവ വികാസത്തിന്‍െറ പശ്ചാത്തലത്തില്‍ പുതിയ തലമുറയെ ഭാരത് മാതാ കീ ജയ് വിളിപ്പിക്കാന്‍ പഠിപ്പിക്കേണ്ടതുണ്ടെന്ന ആര്.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്ന്െറ പ്രസ്താവനക്ക് മറുപടിയായാണ് ഉവൈസി ഇങ്ങനെ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.