ആധാര്‍ ബില്ലിനെ ചൊല്ലി ഭരണ -പ്രതിപക്ഷ ഏറ്റുമുട്ടല്‍
text_fieldsന്യൂഡല്‍ഹി: ആധാര്‍ ബില്ലിനെ ചൊല്ലി രാജ്യസഭയില്‍ ഭരണ -പ്രതിപക്ഷ ഏറ്റുമുട്ടല്‍. ബജറ്റ് സമ്മേളനത്തിലെ നീണ്ട ഇടവേളക്ക് മുമ്പുള്ള അവസാന ദിവസ ചര്‍ച്ചയിലാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയും സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും കൊമ്പു കോര്‍ത്തത്.
‘ഈ സഭയില്‍ ആധാര്‍ ബില്ല് പാസാക്കുന്നതിനുള്ള സാധുതയാണ് ഞാന്‍ ചോദ്യം ചെയ്യുന്നതെന്നും സുപ്രീം കോടതി ഇതിനെതിരെ രംഗത്ത് വന്നതുമാണെന്നും യെച്ചൂരി പറഞ്ഞു. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നും യെച്ചൂരിയുടെ വാദം അധികാരത്തില്‍ വിവേചനം സൃഷ്ടിക്കുന്നതാണെന്നും കാര്യങ്ങളെ നിയമപരമായി അവലോകനം ചെയ്യാനുള്ള അധികാരമാണ് കോടതിക്കുള്ളതെന്നുമാണ് ജയ്റ്റ്ലി മറുപടി പറഞ്ഞത്.
കഴിഞ്ഞയാഴ്ച ലോക്സഭയില്‍ ആധാര്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാണ്. അതേ സമയം ആധാറില്‍ കോണ്‍ഗ്രസ് മൂന്ന് ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ പൗരന്‍െറ സ്വകാര്യത ദുരൂപയോഗം ചെയ്യാന്‍ ആധാര്‍വഴി കഴിയുമെന്ന വാദം നില്‍നില്‍ക്കവെയാണ് ബി.ജെ.പി ഭരണകൂടം ആധാര്‍ നിര്‍ബന്ധമാക്കുന്നത്. എന്നാല്‍ യു.പി.എ ഗവണ്‍മെൻറ് കൊണ്ടുവന്ന ആധാര്‍ പദ്ധതിയാണ് ഈ സര്‍ക്കാര്‍ പിന്തുടരുന്നതെന്നും പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കുമെന്നും ജയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.