അമൂലിന്‍െറ നാട്ടില്‍ വ്യാപക വൃക്കത്തട്ടിപ്പെന്ന് റിപ്പോര്‍ട്ടുകള്‍
text_fieldsആനന്ദ്: ‘അമൂലി’ലൂടെ ധവളവിപ്ളവത്തിന് പേരുകേട്ട ഗുജറാത്തിലെ ആനന്ദ് ജില്ല വൃക്ക റാക്കറ്റുകളുടെ സാന്നിധ്യംകൊണ്ട് ദേശീയ ശ്രദ്ധയിലേക്ക്. ആനന്ദ് ജില്ലയിലെ ദരിദ്രരായ 80 പേര്‍ കടംവീട്ടാനായി വൃക്ക വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 13 പേരെ പരിശോധന നടത്തിയ ഡോക്ടര്‍മാരുടെ സംഘം സംഭവം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പ്രത്യേക സംഘം അന്വേഷണം നടത്തിവരുകയാണ്. ഡല്‍ഹിയിലെ ചില സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് വൃക്ക കൈമാറ്റം നടക്കുന്നത്. വൃക്കതേടി എത്തുന്ന ഏജന്‍റുമാര്‍ ആനന്ദ് ഗ്രാമത്തില്‍നിന്ന് ‘ഇര’കളെ ഡല്‍ഹിയിലത്തെിച്ചാണ് കച്ചവടം നടത്തുന്നത്.
വൃക്ക വില്‍പനക്കിരയായ 13 പേരെ അഹ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലിലും തുടര്‍ന്ന് ബി.ജെ മെഡിക്കല്‍ കോളജിലുമത്തെിച്ചാണ് പരിശോധന നടത്തിയത്്. 13 പേരും വൃക്ക വില്‍പന നടത്തിയതായി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഭരത് ഷാ പറഞ്ഞു.
15,000ത്തോളം കുടുംബങ്ങളുള്ള ജില്ലയില്‍ കടബാധ്യതമൂലം വൃക്ക വില്‍പന സാധാരണമാണെന്ന് ഗ്രാമീണര്‍ പറയുന്നു. 2001ല്‍ പൂനം സോളങ്കി എന്നയാളാണ് ഗ്രാമത്തില്‍നിന്ന് ആദ്യമായി വൃക്ക വില്‍പന നടത്തിയത്. തുടര്‍ന്ന് നിരവധിപേര്‍ ഈ പാത പിന്തുടരുകയായിരുന്നുവെന്ന് പഞ്ചായത്ത് ഓഫിസ് ജീവനക്കാരനായ രാമന്‍ സോളങ്കി പറഞ്ഞു. ഇങ്ങനെ വൃക്ക നല്‍കിയവരില്‍ രണ്ടുപേര്‍ അടുത്തകാലത്ത് മരിച്ചുവെന്നും ചിലരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20നും 35നും ഇടയിലുള്ള യുവാക്കളാണ് വൃക്കതട്ടിപ്പിന് വിധേയരായത്. രണ്ടാമത്തെ കുഞ്ഞിന് ജന്മംനല്‍കിയതിനെ തുടര്‍ന്ന് രോഗബാധിതയായ തന്‍െറ ചികിത്സാചെലവുകള്‍ക്കുവേണ്ടിയും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുമാണ് പൂനം സോളങ്കി വൃക്കകള്‍ വിറ്റതെന്ന് അദ്ദേഹത്തിന്‍െറ ഭാര്യ മന്‍ഗു പറഞ്ഞു. തന്‍െറ ഭര്‍ത്താവ് മറ്റുള്ളവരെ വൃക്ക വില്‍പനക്ക് പ്രേരിപ്പിച്ചിട്ടില്ളെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 12 ന് ഗ്രാമത്തിലെ കന്നുകാലി വില്‍പനക്കാരനായ മാലികി (27)നെ ഡല്‍ഹിയിലത്തെിച്ച് വൃക്ക വില്‍പനക്ക് വിധേയനാക്കിയതോടെയാണ് സംഭവം വാര്‍ത്തയാവുന്നത്. ഒരു ലക്ഷം രൂപയുടെ കടം തിരിച്ചടക്കാന്‍ മാലിക് തന്‍െറ സുഹൃത്തിനോട് സഹായംതേടിയതിനെ തുടര്‍ന്ന് സുഹൃത്ത് മാലികിനെ ഡല്‍ഹിയിലത്തെിച്ച് 2.3 ലക്ഷം രൂപക്ക് വൃക്ക വില്‍പന നടത്തുകയായിരുന്നു. മാലിക്കിന്‍െറ സമ്മതമില്ലാതെ മരുന്ന് കുത്തിവെച്ച് മയക്കിയശേഷം വൃക്ക നീക്കം ചെയ്യുകയായിരുന്നുവെന്നും ചിലര്‍ ചേര്‍ന്ന് തന്‍െറ മകനെ ചതിക്കുകയായിരുന്നുവെന്നും മാലികിന്‍െറ പിതാവ് ബാനു പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഴുവന്‍ കാര്യങ്ങളും അന്വേഷിക്കുമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍ യാദവ് പറഞ്ഞു. ശ്രീലങ്കക്കാരനായ വൃക്ക ഏജന്‍റിനെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും റാക്കറ്റുകള്‍ കേന്ദ്രീകരിച്ച പാന്‍ഡോളി ഗ്രാമത്തിലെ ആളുകളെ ചോദ്യംചെയ്ത് വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.