Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശ സന്ദർശനത്തിനായി...

വിദേശ സന്ദർശനത്തിനായി കേന്ദ്രമന്ത്രിമാർ ചെലവഴിച്ചത് 1500 കോടി

text_fields
bookmark_border
വിദേശ സന്ദർശനത്തിനായി കേന്ദ്രമന്ത്രിമാർ ചെലവഴിച്ചത് 1500 കോടി
cancel

ന്യൂഡൽഹി: കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ വിദേശ സന്ദർശനങ്ങൾക്കായി 1500 കോടി രൂപ ചെലവഴിച്ചുവെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ്  എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

2014-15 വർഷത്തിൽ 509.91 കോടി, 2013-14 വർഷത്തിൽ 434.94 കോടി, 2012-13 വർഷത്തിൽ 593.09 കോടി എന്നിങ്ങനെയാണ് ചെലവഴിച്ച തുക. പേഴ്സണൽ വകുപ്പാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. 2014-15 കാലഘട്ടത്തിൽ മാത്രം പേഴ്സണൽ വകുപ്പ് ചെലവഴിച്ചത് 351.65 കോടി രൂപയാണ്. 2013-14ൽ 289.92 കോടിയും 2012-13ൽ 453.95 കോടിയും മന്ത്രിമാരുടെ വിദേശ സന്ദർശനങ്ങൾക്കായി ചെലവഴിച്ചു.

ആഭ്യന്തര മന്ത്രാലയം 30.24 കോടി രൂപയാണ് 2014-15 കാലഘട്ടത്തിൽ ചെലവഴിച്ചത്. വ്യവസായം, ടൂറിസം മന്ത്രാലയങ്ങൾ 2014-15 കാലഘട്ടത്തിൽ യഥാക്രമം 6.95 കോടി, 9.45 കോടി രൂപയാണ് വിദേശ യാത്രകൾക്കായി ചെലവഴിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jitendra Singhforeign tours
Next Story