ജ്യേഷ്ഠനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ഉമറിന്‍റെ കുഞ്ഞു പെങ്ങള്‍
text_fieldsന്യൂഡല്‍ഹി: ‘കോമ്രേഡ് ഉമര്‍ ലാല്‍ സലാം’- ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനെയും അനിര്‍ബെന്‍ ഭട്ടാചാര്യയെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ ഈ മുദ്രാവാക്യം ഉയരുമ്പോള്‍ ഏറ്റുവിളിക്കാന്‍ ഒരു പതിനൊന്ന്കാരിയും ഉണ്ടായിരുന്നു. ഉമര്‍ ഖാലിദിന്‍്റെ കുഞ്ഞുപെങ്ങളായ സാറ ഫാത്തിമ. പ്രതിഷേധ മാര്‍ച്ച് കഴിഞ്ഞതിനുശേഷം മാധ്യമപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും ചോദ്യങ്ങള്‍ക്ക് ഈ പെണ്‍കുട്ടി പറഞ്ഞ മറുപടി അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. ഉമറിനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് സാറ പറഞ്ഞത്. എന്‍്റെ സഹോദരന്‍ അടക്കമുള്ളവരെ ദേശവിരുദ്ധര്‍ എന്ന് മുദ്രകുത്തി രാജ്യദ്രോഹക്കുറ്റം ചുമത്തിയത് എടുത്തു കളയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്. അവരെയെല്ലാം വിട്ടയക്കണം. അവര്‍ രാജ്യദ്രോഹികള്‍ അല്ളെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെയുള്ള വിഡിയോകള്‍ എല്ലാം വ്യാജമായി ഉണ്ടാക്കിയതാണ്. അതില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തുന്നവരില്‍ ഒന്നുംതന്നെ നിങ്ങള്‍ക്ക് ഉമറിനെ കാണാന്‍ കഴിയില്ല. അവരൊന്നും ദേശവിരുദ്ധര്‍ അല്ളെന്നാണ് ഇത് തെളിയിക്കുന്നത്. എന്‍റെ സഹോദരന്‍ ഇനിയും പൊരുതണമെന്നു തന്നെയാണ് എന്‍െറ ആഗ്രഹം. അദ്ദേഹം ഇനിയും സത്യത്തിന് വേണ്ടി നിലയുറപ്പിക്കണം. ജെ.എന്‍.യു അതിന്‍റെ പഴയ ശക്തിയോടെ തന്നെ തുടര്‍ന്നും നിലനില്‍ക്കണം. എന്‍്റെ ജ്യേഷ്ഠനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. അദ്ദേഹം വീട്ടിലേക്ക് മടങ്ങിവരുന്നതും സ്വപ്നം കണ്ടിരിക്കുകയാണ് ഞാന്‍. വന്നിട്ട് എന്നെ നോക്കി ചിരിക്കുമ്പോള്‍ ഞാന്‍ ഏറെനേരം ജ്യേഷ്ഠനെ കെട്ടിപ്പിടിക്കും.’ ഉമറിന്‍്റെ അസാന്നിധ്യം അനുഭവപ്പെടുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഒരുപാട്’ എന്നായിരുന്നു മറുപടി. ‘അദ്ദേഹം ജയിലില്‍ എങ്ങനെയായിരിക്കും കഴിയുന്നതെന്ന് എപ്പോഴും ആലോചിക്കും. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്നോര്‍ത്ത് എനിക്ക് പേടിയില്ല. കാരണം ഒരുപാട് പേര്‍ പിന്തുണയുമായി ഒപ്പമുണ്ട്. എന്നാല്‍, ടി.വിയിലും ഇന്‍ര്‍നെറ്റിലും ഒക്കെ ഞങ്ങളെ കുറിച്ച് മോശമായത് പറയുന്നത് കേള്‍ക്കുമ്പോള്‍ അല്‍പം പേടി തോന്നുന്നുണ്ട്. ചില ദു:സ്വപ്നങ്ങള്‍പോലും ഞാന്‍ കാണുന്നു. എങ്കിലും എല്ലാവരുടെയും പിന്തുണ ഞങ്ങളെ സന്തോഷിപ്പിക്കുന്നുവെന്നും സാറ ചുറ്റും കൂടിയവരെ നോക്കി പറഞ്ഞു. ചോദ്യങ്ങള്‍ക്ക് പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ആണ് സാറ മറുപടി പറഞ്ഞത്. താന്‍ നടന്നുവരുമ്പോള്‍ മകള്‍ ചാനല്‍ റിപോര്‍ട്ടര്‍മാരോട് സംസാരിക്കുന്നതാണ് കണ്ടതെന്നും അവള്‍ മുമ്പും ഇങ്ങനെ തന്നെ സംസാരിച്ചിട്ടുണ്ടെന്നും ഉമറിന്‍്റെ പിതാവ് എസ്.ക്യൂ.ആര്‍ ഇല്യാസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.