സ്വവർഗ ലൈംഗികത : ആര്‍.എസ്.എസ് നേതാവ് നിലപാട് തിരുത്തി
text_fieldsന്യൂഡല്‍ഹി: മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കാത്തിടത്തോളം സ്വവര്‍ഗരതി കുറ്റകരമല്ളെന്ന അഭിപ്രായം വിവാദമായതോടെ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ അഭിപ്രായം തിരുത്തി. സ്വവര്‍ഗരതി കുറ്റകരമല്ളെന്ന് പറഞ്ഞ് ഒരുദിവസം കഴിയുംമുമ്പാണ് ആര്‍.എസ്.എസ് നേതാവ് നിലപാട് മാറ്റിയത്. സ്വവര്‍ഗരതി കുറ്റമല്ളെങ്കിലും അതൊരു സദാചാരവിരുദ്ധ നടപടിയാണെന്ന് ദത്താത്രേയ പറഞ്ഞു.
കുറ്റകൃത്യമല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ശിക്ഷയല്ല വേണ്ടതെന്നും മന$ശാസ്ത്ര ചികിത്സയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ദത്താത്രേയ നിലപാട് തിരുത്തിയത്.
സ്വവര്‍ഗവിവാഹങ്ങളെ അംഗീകരിച്ചാല്‍ അത് സ്വവര്‍ഗരതിയെ സ്ഥാപനവത്കരിക്കാനിടയുണ്ടെന്നും അതുകൊണ്ട് സ്വവര്‍ഗവിവാഹങ്ങള്‍ നിരോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യക്തിയുടെ ലൈംഗികതാല്‍പര്യങ്ങള്‍ വ്യക്തിപരമാണെന്നും സ്വകാര്യമാണെന്നും കുറ്റകരമല്ളെന്നുമുള്ള അഭിപ്രായപ്രകടനങ്ങളാണ് വിവാദമായത്. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കരുതെന്നാവശ്യപ്പെടുന്ന ശശി തരൂരിന്‍െറ സ്വകാര്യ ബില്ലിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു ഈ പരാമര്‍ശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.