നാടകാവതരണം അലങ്കോലപ്പെടുത്തി; ഡല്‍ഹി സര്‍വകലാശാലയില്‍ സംഘര്‍ഷം
text_fieldsന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയം പ്രമേയമാക്കിയ നാടകം അവതരിപ്പിക്കുന്നത് എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ. ഭഗത് സിങ് ഛാത്ര ഏക്താ മഞ്ച്, ആഹ്വാന്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഭഗത് സിങ്ങിന്‍െറ എഴുത്തുജീവിതത്തെക്കുറിച്ച് ജെ.എന്‍.യു അധ്യാപകനും സാഹിത്യകാരനുമായ പ്രഫ. ചമന്‍ലാല്‍, ഡോ. വികാസ് ഗുപ്ത എന്നിവരുടെ പ്രഭാഷണവും നാടകാവതരണവും സംഘടിപ്പിച്ചതിനിടെയാണ് സംഭവം.
നാടകത്തില്‍ ജെ.എന്‍.യു സംഭവങ്ങളെക്കുറിച്ച് പരാമര്‍ശങ്ങള്‍ വന്നതോടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി ഉന്തിക്കയറുകയായിരുന്നു. വാക്കേറ്റം ശക്തമായതോടെ നാടകം പാതിവഴിയില്‍ ഉപേക്ഷിച്ചു. പിന്നീട് ചമന്‍ലാല്‍ പ്രഭാഷണം നടത്തവെയും ബഹളമുണ്ടാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.