ഉവൈസിക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജി
text_fieldsമുംബൈ: ഭാരത് മാതാ കി ജയ് വിളിക്കില്ലെന്ന് പ്രഖ്യാപിച്ച എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കും പാര്‍ട്ടിയുടെ മഹാരാഷ്ട്ര എം.എല്‍.എ വാരിസ് പത്താനുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. പുണെ ആസ്ഥാനമായി അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ തലവനായ ഹേമന്ത് പാട്ടീല്‍ ആണ് ഹരജി നല്‍കിയത്. ഉവൈസിയുടെയും വാരിസ് പത്താന്‍െറയും പ്രസംഗങ്ങള്‍ രാജ്യത്തിന്‍െറ സാമുദായിക സൗഹാര്‍ദത്തിനും അഖണ്ഡതക്കും പരിക്കേല്‍പിക്കുന്നതാണെന്ന് ഹരജിക്കാന്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, ഉവൈസിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന താക്കീത് പ്രമേയം മധ്യപ്രദേശ് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ജിതു പട്വാരിയാണ് വെള്ളിയാഴ്ച ശൂന്യവേളയില്‍ പ്രമേയം അവതരിപ്പിച്ചത്. എല്ലാതരം തീവ്രവാദങ്ങള്‍ക്കും എതിരാണ് തന്‍െറ പാര്‍ട്ടി എന്നു പറഞ്ഞ ജിതു, ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയെ ഭാരത് മാതാ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും പറഞ്ഞു. പ്രമേയത്തെ നിയമസഭാകാര്യ മന്ത്രി നരോത്തം മിശ്ര പിന്തുണച്ചു.
ഉവൈസിയുടെ പ്രസ്താവനയെ അപലപിക്കുന്നതോടൊപ്പം ജെ.എന്‍.യുവിലെ ദേശവിരുദ്ധ പ്രവൃത്തികളെയും അപലപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രമേയം സഭ പാസാക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചപ്പോള്‍ കോണ്‍ഗ്രസ്, ബി.ജെ.പി എം.എല്‍.എമാര്‍ ഭാരത് മാതാ കി ജയ് മുഴക്കിക്കൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.