വൈറലായി പന്ത്രണ്ടുകാരി സാറയുടെ പ്രസംഗം
text_fieldsന്യൂഡല്‍ഹി: ഉമര്‍ ഖാലിദിന്‍െറ ഇളയസഹോദരി സാറാ ഫാത്തിമ എന്ന 12കാരിയുടെ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. താല്‍ക്കാലിക ജാമ്യംനേടി ജെ.എന്‍.യു കാമ്പസിലത്തെിയവരെ സ്വീകരിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ സാറയുമുണ്ടായിരുന്നു. ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കാന്‍ കൊച്ചുസാറക്കും സംഘാടകര്‍ മൈക്ക് നല്‍കി. ഒട്ടും കൂസലില്ലാതെ പ്രസംഗത്തിനൊരുങ്ങിയ സാറ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ കരഘോഷവും അഭിവാദ്യങ്ങളുമുയര്‍ന്നു. അഭിവാദ്യ മുദ്രാവാക്യങ്ങള്‍ അല്‍പം ശമിച്ചപ്പോള്‍ സാറ മുതിര്‍ന്നവരെക്കാള്‍ ആധികാരികമായ ശരീരഭാഷയില്‍ പ്രസംഗിക്കാന്‍ തുടങ്ങി. ‘വളരെയേറെ സന്തോഷമുണ്ട്. ഉമറും അനിര്‍ബനും ഒരുമിച്ചാണ് പുറത്തുവന്നതെന്നതിലാണ് ഇത്രയും സന്തോഷം. ഇതോടുകൂടി നമ്മുടെ പ്രതിഷേധം അവസാനിക്കരുത്. ഈ നാട്ടിലെ ഓരോ മനുഷ്യനും നീതി ലഭിക്കുംവരെ നമ്മുടെ സമരം തുടരണം. പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനിക്കും പ്രഫസര്‍ ജി.എന്‍. സായിബാബക്കും മോചനം ലഭിക്കുംവരെ നമ്മള്‍ സമരം തുടരണം’, നീണ്ട കരഘോഷത്തിനിടയില്‍ സാറ പറഞ്ഞുനിര്‍ത്തി. കൊച്ചുമിടുക്കിയുടെ ചിന്താവൈഭവത്തെയും സംസാരപാടവത്തെയും പ്രകീര്‍ത്തിക്കുന്ന കമന്‍റുകളോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രസംഗം പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.