'ഭിന്നത സൃഷ്ടിക്കുന്നവരെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം'
text_fieldsന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആക്രമണസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്‍െറ കത്ത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം ഭീഷണികളും കൈയേറ്റങ്ങളും ജനക്കൂട്ടം നടത്തുന്ന ആക്രമണങ്ങളും വര്‍ധിച്ചുവരുകയാണെന്നും സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നവരെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ളെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷ കാഴ്ചപ്പാട് ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്. ഇത് ജനാധിപത്യത്തിന്‍െറ ബഹുസ്വരതക്കും സാമൂഹിക സൗഹാര്‍ദത്തിനും ഗുണകരമല്ല. എം.പിമാരും എം.എല്‍.എമാരും വിവിധ സംഘ്പരിവാര്‍ നേതാക്കളും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി ഭിന്നത സൃഷ്ടിക്കുകയാണ്.
ഇത് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറിന്‍െറയോ ബി.ജെ.പിയുടെയോ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാവുന്നില്ല.
ഇത് അതിശയിപ്പിക്കുന്നുവെന്നും ആസൂത്രിതമാണോ എന്ന സംശയം ഉണര്‍ത്തുന്നുവെന്നും അദ്ദേഹം രണ്ടു പേജുള്ള കത്തില്‍ പറയുന്നു.
ഝാര്‍ഖണ്ഡിലെ ലാത്തേഹാര്‍ ജില്ലയില്‍ രണ്ട് പോത്തുകച്ചവടക്കാരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതും കത്തില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.