മറാത്ത് വാഡ സംസ്ഥാന വാദം: മഹാരാഷ്ട്ര എ.ജി വിവാദത്തില്‍
text_fieldsമുംബൈ: മറാത്ത് വാഡയെ മഹാരാഷ്ട്രയില്‍നിന്ന് അടര്‍ത്തി പ്രത്യേക സംസ്ഥാനമാക്കിമാറ്റാന്‍ ജനമുന്നേറ്റത്തിന് ആഹ്വാനംചെയ്ത സംസ്ഥാന അഡ്വക്കറ്റ് ജനറലിനെതിരെ നിയമസഭയില്‍ ബഹളം. പ്രതിപക്ഷത്തെ കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികളും ഭരണത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും അഡ്വക്കറ്റ് ജനറല്‍ ശ്രീഹരി അനേയ്യുടെ രാജി ആവശ്യപ്പെട്ടും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടും സഭാനടപടികള്‍ തടസ്സപ്പെടുത്തി.
ബഹളത്തെതുടര്‍ന്ന് എന്തു നടപടി സ്വീകരിക്കുമെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി ഏക്നാഥ് കഡ്സെ അറിയിച്ചെങ്കിലും സ്പീക്കര്‍ സഭ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. ഞായറാഴ്ച ജല്‍നയില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം വിതരണംചെയ്യുന്ന ചടങ്ങില്‍ പ്രസംഗിക്കെയാണ് ശ്രീഹരി അനേയ് മറാത്ത്വാഡ സംസ്ഥാനമെന്ന വിഷയം ഉന്നയിച്ചത്. വിദര്‍ഭയെക്കാള്‍ അന്യായം നേരിട്ടത് മറാത്ത്വാഡ മേഖലയാണെന്നും മറാത്ത്വാഡയെ പ്രത്യേക സംസ്ഥാനമാക്കി മാറ്റണമെന്നും അതിന് ജനമുന്നേറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, ജനഹിതം പരിശോധിച്ച് വിദര്‍ഭയെ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞും ശ്രീഹരി അനേയ് വിവാദത്തിന് വഴിവെച്ചിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ‘വിദര്‍ഭ ഗാഥ’ എന്ന തന്‍െറ പുസ്തകത്തിന്‍െറ പ്രകാശനച്ചടങ്ങിലായിരുന്നു അത്. അന്നും പ്രതിപക്ഷം രംഗത്തുവന്നെങ്കിലും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രക്ഷക്കത്തെുകയായിരുന്നു.അനേയിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ശിവസേന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.