അഗസ്ത്യമലക്ക് യുനെസ്കോ അംഗീകാരം
text_fieldsയുനൈറ്റഡ് നേഷന്‍സ്: കേരളത്തിലും തമിഴ്നാട്ടിലുമായി പശ്ചിമഘട്ടത്തില്‍ പരന്നുകിടക്കുന്ന അഗസ്ത്യമല ജൈവവൈവിധ്യ സംരക്ഷിതമേഖലക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം.
യുനെസ്കോയുടെ ജൈവസംരക്ഷിത മേഖലയുടെ ശൃംഖലയിലേക്ക് അഗസ്ത്യമലയെക്കൂടി ഉള്‍പ്പെടുത്തി. പെറുവിലെ ലിമയില്‍ നടന്ന സമ്മേളനത്തിലാണ് പുതുതായി 20 സംരക്ഷിതമേഖലകള്‍കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. ഇതോടെ, 120 രാജ്യങ്ങളില്‍നിന്നായി യുനെസ്കോ പട്ടികയിലുള്ള ജൈവസംരക്ഷിത മേഖലയുടെ എണ്ണം 669 ആയി.കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തമിഴ്നാട്ടില്‍ കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലുമായാണ് അഗസ്ത്യമല ജൈവസംരക്ഷിത മേഖലയുള്ളത്. 2001ലാണ് സംരക്ഷിതമേഖല നിലവില്‍വന്നത്. ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടത്തിലുള്ള അഗസ്ത്യമലയില്‍ കടലിലില്‍നിന്ന് 1868 മീറ്റര്‍ ഉയരമുള്ള പര്‍വതങ്ങളുണ്ടെന്ന് യുനെസ്കോ ചൂണ്ടിക്കാട്ടുന്നു. നെയ്യാര്‍, ശെന്തുരുണി, പേപ്പാറ, കളക്കാട് മുണ്ടന്‍തുറൈ കടുവ സംരക്ഷണകേന്ദ്രവും പ്രത്യേകതയാണെന്ന് യുനെസ്കോ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.