സ്വവര്‍ഗാനുരാഗികള്‍ക്ക് ഇന്ത്യയില്‍ വിവാഹബ്യൂറോ
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി സ്വവര്‍ഗാനുരാഗികള്‍ക്കായി വിവാഹ ബ്യൂറോ ആരംഭിച്ചു. ഒരു പ്രവാസിയാണ് ബ്യൂറോ തുടങ്ങിയത്. അനുയോജ്യരായ പങ്കാളിയെ കണ്ടത്തൊന്‍ സഹായിക്കുമെന്നാണ് വാഗ്ദാനം. ജീവിതപങ്കാളിയെ കണ്ടത്തൊനായി സ്വവര്‍ഗാനുരാഗികളില്‍ നിരവധി അന്വേഷണങ്ങള്‍ ഉണ്ടായതിനത്തെുടര്‍ന്ന് ബെന്‍ഹര്‍ സാംസണ്‍ എന്നയാളാണ് ബ്യൂറോക്ക് തുടക്കം കുറിച്ചത്. 2013 വരെ ഇദ്ദേഹം ഇവര്‍ക്ക് വാടകഗര്‍ഭധാരണത്തിനുള്ള സഹായം ലഭ്യമാക്കിയിരുന്നു.സ്വവര്‍ഗാനുരാഗിയാണെന്ന് സ്വയം പ്രഖ്യാപിച്ച രാജ്പിപ്ല രാജകുടുംബാംഗം മാനവേന്ദ്രസിങ് ഗോലി ബോര്‍ഡിന്‍െറ കണ്‍സല്‍ട്ടന്‍റ് ആകും.
മൂന്നുമാസമായി ബ്യൂറോ പ്രവര്‍ത്തിക്കുന്നു. 5000 ഡോളറാണ് ഈടാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കുപ്രകാരം 25 ലക്ഷം സ്വവര്‍ഗാനുരാഗികളാണ് ഇന്ത്യയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.