ഹൈദരാബാദ് സർവകലാശാല വി.സിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം
text_fieldsഹൈദരാബാദ്: രോഹിത് വേമുലയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ ഹൈദരാബാദ് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പി. അപ്പാറാവുവിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. നീണ്ട അവധി കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തിയ ദിവസമാണ് അപ്പാറാവുവിന് വിദ്യാർത്ഥികളുടെ കനത്ത പ്രതിഷേധം നേരിടേണ്ടി വന്നത്. വിസിയുടെ ഓഫിസിലെ ടി.വി അടക്കമുള്ള ഉപകരണങ്ങൾ വിദ്യാർഥികൾ അടിച്ചു തകർത്തു. വി.സിയുടെ വസതിക്ക് പുറത്തും ഒാഫീസിലും വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.
അപ്പാറാവുവിനെ വൈസ് ചാൻസലർ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കാരണമാണ് അപ്പാറാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചത്. യൂനിവേഴ്സിറ്റി വെബ്സൈറ്റില്‍ അറിയിച്ച വിവരത്തില്‍ എത്രകാലമാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.