ബംഗളുരുവില്‍ പട്ടിക്കുട്ടികളെ തല്ലിക്കൊന്ന സ്ത്രീ അറസ്റ്റില്‍
text_fieldsബംഗളുരു: ബംഗളുരുവില്‍ എട്ട് പട്ടിക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കു പടിഞ്ഞാറന്‍ ബംഗളുരുവിലെ ജലഹള്ളി സ്ഥലത്ത് കഴിഞ്ഞ ആഴ്ചയാണ് സംഭവം. പട്ടിക്കുട്ടികളെ അടിച്ചു കൊന്ന പൊന്നമ്മയാണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കേസ്. എന്തിനാണ് ഇത് ചെയ്തതെന്ന ചോദ്യവുമായി സമീപിച്ചപ്പോള്‍ തള്ളപ്പട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണെന്ന് പൊന്നമ്മ പറഞ്ഞതായി മൃഗക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സി.യു.എ.പി എന്ന ഗ്രൂപിലെ ഹരീഷ് കെ.ബി അറിയിച്ചു. ഇവരുടെ വീടിനടുത്തുള്ള ഓവുചാലിലായിരുന്നു തള്ളപ്പട്ടിയുടെ പ്രസവം. കുട്ടികളെ നഷ്ടപ്പെട്ട നായ തെരുവില്‍ അലയുന്ന കാഴ്ച ദയനീയമായിരുന്നു. ഈ ക്രൂരതക്കെതിരെ പ്രദേശത്ത് പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
ഏതാനും വര്‍ഷം മുമ്പ് ഈ പ്രദേശത്ത് തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം നായകളോട് കടുത്ത ഭീതി നിലനിന്നിരുന്നു. നായകളെ തെരെഞ്ഞു പിടിച്ച് കൊല്ലുന്നതായും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.