ഗോ സംരക്ഷണവാദം : ഗുഡ്ഗാവില്‍ കുടിയേറ്റ മുസ്ലിംകള്‍ ഭീതിയില്‍
text_fields
ഹരിയാനയിലെ മുസ്ലിം കുടിയേറ്റ പ്രദേശങ്ങളിലൊന്നാണ് ഗുഡ്ഗാവ്. പശുവിനെ കശാപ്പ് ചെയ്യുന്നതിനെ നിരോധിക്കുന്ന നിയമം കഴിഞ്ഞ വര്‍ഷം ഹരിയാന ഭരണകൂടം പാസാക്കിയതോടെ കടുത്ത ഭീതിയിലായിരിക്കുന്നത് പോത്തിറച്ചി കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്ന ഇവിടുത്തെ മുസ്ലിംകളാണ്. കാരണം ഇവിടെയുള്ള ‘ഗോ സംരക്ഷണ വാദികള്‍’ ഇവരെയാണ് ഉന്നം വെക്കുന്നത്.
പശുവിനെ കശാപ്പു ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ വര്‍ഷം ഗോ സംരക്ഷകരുടെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്. അക്രമം ഭയന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ഇതിലും അധികം. ഈ വര്‍ഷം രണ്ടു മാസത്തിനിടെ ഒരു പശുവിനെ കശാപ്പ് ചെയ്ത കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. പോത്തിറച്ചി വില്‍പനക്ക് ഹരിയാനയില്‍ നിരോധനമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട് ഇവിടുത്തെ മുസ്ലിംകള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുകയാണ്് ഗോ സംരക്ഷണ വാദികള്‍.
ഇന്ത്യയില്‍ ഏറ്റവും കൂടതല്‍ നദികളാല്‍ സമൃദ്ധമായ ഗ്രാമങ്ങളിലൊന്നാണ് ഗുഡ്ഗാവ്. വീട്ടുജോലിക്കാരായും ഡ്രൈവര്‍മാരായും, സഹായികളായും, യന്ത്രപ്പണിക്കാരായും, കാവല്‍ക്കാരായും ധാരാളം കുടിയേറ്റ മുസ്ലിംകള്‍ ഇവിടെ ജീവിക്കുന്നുണ്ട്. അവരിലധികവും ചേരികളിലാണ് താമസിക്കുന്നത്. പോത്തിറച്ചി വില്‍ക്കുമ്പോള്‍ വളരെ തുച്ഛമായ പണമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. കോഴിയിറച്ചിക്ക് 180 മുതല്‍ 200 രൂപയും ആട്ടിറച്ചിക്ക് 450 രൂപയും ലഭിക്കുമ്പോള്‍ പോത്തിന് കിലോക്ക് 80 മുതല്‍ 100 രൂപ വരെ മാത്രമാണ് വില. ബീഫ് വിഷയം രാജ്യത്ത് വിവാദമായി മാറിയശേഷം ഗോ സംരക്ഷര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഗ്രൂപ്പുകള്‍ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് മുസ്ലിംകളെ ഉന്നം വെക്കുന്ന രീതി സാധാരണമായിട്ടുണ്ട്.
ദാദ്രിയില്‍ അഖ്ലാഖിനെ അടിച്ചുകൊന്നതും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പോത്തിനെ കൊണ്ടു പോകുകയായിരുന്നു 15 വയസുകാരനെയും 35 വയസുകാരനെയും ചിലര്‍ മരത്തില്‍ കെട്ടിത്തൂക്കിയതും ഇതിന്‍െറ ഭാഗമായിരുന്നു. ഝാര്‍ഖണ്ഡില്‍ തൂക്കിക്കൊന്നതിന്‍െറ പേരില്‍ അറസ്റ്റിലായത് ഗോ സംരക്ഷണ പ്രവര്‍ത്തകരായ രണ്ട് ആളുകളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.