ദേശീയതാ ചര്‍ച്ചക്ക് ഭഗത് സിങ് അനുസ്മരണവുമായി ബി.ജെ.പി
text_fieldsന്യൂഡല്‍ഹി: ദേശീയത സജീവ രാഷ്ട്രീയചര്‍ച്ചയാക്കി നിലനിര്‍ത്താന്‍ ഭഗത് സിങ്ങിന്‍െറ രക്തസാക്ഷിത്വ അനുസ്മരണം ത്രിദിന പരിപാടിയായി സംഘടിപ്പിക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം തീരുമാനിച്ചു. ഭഗത് സിങ്ങിനെ കനയ്യ കുമാറിനോട് താരതമ്യപ്പെടുത്തിയ ശശി തരൂരിന്‍െറ പ്രസംഗത്തിന്‍െറ പേരില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ കടന്നാക്രമണം നടത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇക്കാര്യമറിയിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് എം.പിയായ ശശി തരൂര്‍ ഇത്തരമൊരു പ്രസംഗം നടത്തിയതെന്നും അതുമായി പാര്‍ട്ടിക്ക് ബന്ധമില്ളെന്ന് പറഞ്ഞ് കോണ്‍ഗ്രസിന് മാറിനില്‍ക്കാനാവില്ളെന്നും ജാവ്ദേക്കര്‍ പറഞ്ഞു. കനയ്യയുടെ ചിത്രം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് അസമില്‍ വോട്ട് പിടിക്കുന്നതെന്നും ജാവ്ദേക്കര്‍ ആരോപിച്ചു.
ഭഗത് സിങ്ങിനെ കനയ്യയുമായി സമീകരിച്ചതില്‍ രാജ്യമൊട്ടുക്കും ജനങ്ങള്‍ക്കുള്ള രോഷം പ്രതിഫലിപ്പിക്കാന്‍ ഭഗത് സിങ് അനുസ്മരണം പ്രയോജനപ്പെടുത്തും.
ഭഗത് സിങ്ങിന് ഏറ്റവും ഇഷ്ടപ്പെട്ട ‘രംഗ് ദെ ബസന്തി ചോല’ ഗാനം പാടി ബി.ജെ.പി നേതാക്കള്‍ രാജ്യവ്യാപകമായി ഹോളി ആഘോഷിക്കും. രക്തസാക്ഷികളെ അപമാനിച്ചവരുടെ കോലം അവസാന ദിവസം രാജ്യവ്യാപകമായി കത്തിക്കുമെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.