പ്രഥമ ബി.ജെ.പി പട്ടികക്ക് അംഗീകാരം
text_fieldsന്യൂഡല്‍ഹി: ബി.ജെ.പി കേരള നേതൃത്വത്തോട് രോഷംപ്രകടിപ്പിച്ച് തിരിച്ചയച്ച സ്ഥാനാര്‍ഥികളുടെ പ്രഥമ പട്ടിക ദേശീയ നേതൃത്വം മാറ്റങ്ങളില്ലാതെ അംഗീകരിച്ചു. കോവളം, കാഞ്ഞങ്ങാട്, കൊടുങ്ങല്ലൂര്‍ അടക്കം സീറ്റുകള്‍ ബി.ഡി.ജെ.എസിന് വിട്ടുകൊടുക്കാന്‍ സംസ്ഥാന കമ്മിറ്റി തയാറായതോടെയാണ് പ്രഥമ പട്ടിക ദേശീയ നേതൃത്വം അംഗീകരിച്ചത്. ഒ. രാജഗോപാല്‍, പി.എസ്. ശ്രീധരന്‍പിള്ള, സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍ എന്നിവരടക്കം അഞ്ച് മുന്‍ സംസ്ഥാന പ്രസിഡന്‍റുമാര്‍ പട്ടികയിലുണ്ട്.
നേമത്ത് ഒ. രാജഗോപാല്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍, കഴക്കൂട്ടത്ത് വി. മുരളീധരന്‍ എന്നിവര്‍ മത്സരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ ബി.ജെ.പി വക്താവ് ജോര്‍ജ് കുര്യന്‍ മത്സരിക്കും.
സി.പി.എം ആക്രമണത്തില്‍ കാല്‍ നഷ്ടമായ കണ്ണൂരിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് സി. സദാനന്ദന്‍ കൂത്തുപറമ്പില്‍ മത്സരിക്കും.
ശോഭ സുരേന്ദ്രന്‍ (പാലക്കാട്), ഭര്‍ത്താവ് കെ.കെ. സുരേന്ദ്രന്‍ (പൊന്നാനി), സയ്യിദ് ബാദുഷ തങ്ങള്‍ (മലപ്പുറം), രവി തേലത്ത് (തവനൂര്‍), കെ. സുരേന്ദ്രന്‍ (മഞ്ചേശ്വരം), എം.ടി. രമേശ് (ആറന്മുള), കെ.പി. ശ്രീശന്‍ (കോഴിക്കോട് നോര്‍ത്), പി.എം. വേലായുധന്‍ (മാവേലിക്കര), എ.എന്‍. രാധാകൃഷ്ണന്‍ (മണലൂര്‍), രേണു സുരേഷ് (കോങ്ങാട്), പി.എസ്. ശ്രീധരന്‍ പിള്ള (ചെങ്ങന്നൂര്‍), എന്‍. ചന്ദ്രന്‍ (ദേവികുളം), എ. നാഗേഷ് (പുതുക്കാട്), ഷാജുമോന്‍ വട്ടേക്കാട് (ചേലക്കര) എന്നിങ്ങനെയാണ് മറ്റു സ്ഥാനാര്‍ഥികള്‍. ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, സിനിമാനടന്മാരായ സുരേഷ് ഗോപി, കൊല്ലം തുളസി, ഭീമന്‍ രഘു, സംവിധായകന്‍ രാജസേനന്‍, കേരള കോണ്‍ഗ്രസ് നേതാവ് വി. സുരേന്ദ്രന്‍പിള്ള തുടങ്ങിയവരുടെ പേരുകള്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം പരിഗണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.