കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍
text_fields
ഹൈദരാബാദ്: രാജ്യദ്രോഹം ആരോപിച്ച് അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ ഇന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി സന്ദര്‍ശിക്കാനിരിക്കെ അറസ്റ്റ് വാര്‍ത്ത തിരുത്തി പൊലീസ് ഉദ്യേഗസ്ഥന്‍. കനയ്യയെ അറസ്റ്റ് ചെയ്യില്ലെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ മാധ്യമങ്ങളോട് പറയുന്നത്. കനയ്യ കുമാര്‍ ഇന്ന് രാവിലെ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.
അതിനിടെ പുറത്തുനിന്നും ആരെയും പ്രവേശിപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു. യൂണിവേഴ്സിറ്റിയുടെ പ്രധാന കവാടം ഉള്‍പ്പെടെ എല്ലാ വാതിലും അടച്ചിടാനും മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പുറത്തു നിന്നുള്ള വിദ്യാര്‍ഥികള്‍, മറ്റു സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയൊന്നും അകത്തു പ്രവേശിപ്പിക്കില്ലന്നെുമാണ് അധികൃതര്‍ പറയുന്നത്.
രോഹിത് വെമുലയുടെ മരണത്തെ തുടര്‍ന്ന് അവധിയിലായിരുന്ന ഹൈദരാബാദ് യൂണിവേഴ്സിറ്റി വി.സി അപ്പാറാവുവിന്‍െറ തിരിച്ചു വരവ് വിദ്യാര്‍ഥികളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കുകയും വി.സിയുടെ വസതിയിലെ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പ്രക്ഷോഭകര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലീസിനെ കയ്യേറ്റം ചെയ്തെന്നും ആരോപിച്ച് 25 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുനേരെ പൊലീസ് ലാത്തി പ്രയോഗിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തങ്ങളല്ല സമരത്തില്‍ നുഴഞ്ഞു കയറിയ എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ പറയുന്നത്.
അര്‍ധ സൈനികരുടെയും പൊലീസിന്‍െറയും വലിയ സംഘത്തെ കാമ്പസിനുള്ളില്‍ പ്രവേശിപ്പിച്ചും മെസ് അടച്ചിട്ടും വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചുമര്‍ത്താനാണ് വി.സിയുടെ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.