സവർക്കർ ഒറ്റുകാരനെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ആർ.എസ്.എസ് സൈദ്ധാന്തികനായ വി.ഡി സവർക്കർ രാജ്യത്തെ ഒറ്റുകൊടുത്തയാളാണെന്ന് കോൺഗ്രസ്. ഭഗത് സിങ് രക്തസാക്ഷി ദിനത്തിെൻറ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററുകളിലാണ് സവർക്കറെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസിെൻറ ഒൗദ്യോഗിക ട്വിറ്റർ പേജിലാണ് ‘രക്തസാക്ഷികളും ഒറ്റുകാരും’ എന്ന പേരിൽ പോസ്റ്ററുകൾ പുറത്തിറക്കിയത്. ഭഗത് സിങ്ങിെൻറയും സർവക്കറുടെയും ചിത്രങ്ങളും ഇരുവരും ജയിലിൽ നിന്ന് ബ്രിട്ടീഷ് അധികാരികൾക്ക് എഴുതിയ വരികളുമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
शहीदों की चिताओं पर लगेेंगे हर बरस मेले
— INC India (@INCIndia) March 23, 2016
वतन पर मरने वालों का यही बाकी निशां होगा pic.twitter.com/hpcbjTqg1Z
1931ല്‍ ലാഹോര്‍ ജയിലില്‍ നിന്നും ഭഗത് സിങ് എഴുതിയ ഹരജിയിലെ അവസാന ഭാഗമാണ് ഒരു പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനും ഇന്ത്യ രാജ്യവും തമ്മിൽ യുദ്ധം നടക്കുകയാണ്. യുദ്ധത്തിൽ പങ്കാളികളായ തങ്ങൾ യുദ്ധത്തടവുകാരാണെന്നും ഭഗത് സിങ് പറയുന്നു.
സവർക്കറിെൻറ ചിത്രത്തോടൊപ്പം 1913ല്‍ ആന്‍ഡമാനിലെ ജയിലില്‍ നിന്നും എഴുതിയ ഹരജിയിലെ ഭാഗങ്ങളാണ് ചേർത്തിട്ടുള്ളത്. ബ്രിട്ടീഷ് സർക്കാർ ഔദാര്യം കാണിക്കുകയും മോചിപ്പിക്കുകയും ചെയ്താൽ ബ്രിട്ടീഷ് സർക്കാരിനോടും ഭരണഘടനയോടും കൂറുള്ളവനായിരിക്കുമെന്ന വരികളാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്.
തങ്ങളെ തൂക്കിലേറ്റാൻ ബ്രിട്ടീഷ് സൈന്യത്തെ ഭഗത് സിങ് വെല്ലുവിളിച്ചപ്പോൾ സവർക്കർ സ്വന്തം മോചനമാണ് ആവശ്യപ്പെട്ടതെന്ന് മറ്റൊരു ട്വീറ്റിൽ പറയുന്നു.
Bhagat Singh dared the British Raj to send the executioners.
— INC India (@INCIndia) March 23, 2016
BJP-RSS ideologue Savarkar begged for his own release pic.twitter.com/QLQFW9puoy
ഏതു തരത്തിലും ബ്രിട്ടീഷ് സർക്കാറിനെ സേവിക്കാൻ തയാറാണെന്നും ഭാവിയും എെൻറ പ്രവർത്തനം അങ്ങനെയായിരിക്കുമെന്നുമുള്ള ഭാഗവും പോസ്റ്ററിൽ നൽകിയിട്ടുണ്ട്. 1931 മാർച്ച് 23നാണ് ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ വധശിക്ഷ ബ്രിട്ടീഷുകാർ നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.