അല്‍ഫോന്‍സ് യൗള; ബ്രസല്‍സിലെ ഹീറോ
text_fieldsബ്രസല്‍സ്: ബ്രസല്‍സില്‍ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരനായ അല്‍ഫോന്‍സ് യൗളയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. രണ്ട് ബോംബ് നീക്കം ചെയ്യുകയും പരിക്കേറ്റ ഏഴു പേരെ രക്ഷിക്കുകയും ചെയ്തയാളാണ് ഇദ്ദേഹം. ആഫ്രിക്കയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്‍െറ ലഗേജുകള്‍ കൈകാര്യം ചെയ്യുമ്പോഴാണ് യൗള സ്ഫോടന ശബ്ദം കേട്ടത്. ഉടന്‍ സ്ഥലത്തേക്ക് കുതിക്കുകയും പരിക്കേറ്റവരെ സഹായിക്കുകയുമായിരുന്നു.
‘ഞാന്‍ നോക്കുമ്പോള്‍ പരിക്കേറ്റവര്‍ രക്തം വാര്‍ന്ന നിലയില്‍ ചലനമറ്റ് കിടക്കുകയായിരുന്നു. അനേകമാളുകളുടെ അവയവങ്ങള്‍ ചിതറിത്തെറിച്ച് പോയിരുന്നു. രണ്ടുകാലും നഷ്ടപ്പെട്ടിരുന്ന ഒരാളെയും കാല് കഷണങ്ങളായി മുറിഞ്ഞ പൊലീസുകാരനെയും കണ്ടു. കാല്‍ പൂര്‍ണമായും തകര്‍ന്ന അഞ്ച് മൃതദേഹങ്ങളും എടുത്തുമാറ്റി. രക്തം കൊണ്ട് പൊതിഞ്ഞതിനെ തുടര്‍ന്ന് ഇവരുടെ കൈകള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല’. -അല്‍ഫോന്‍സ് പറയുന്നു. തലസ്ഥാനത്തെ വിമാനത്താവളത്തിലും മെട്രോ സ്്റ്റേഷനിലുമായി നടന്ന ഭീകരാക്രമണത്തില്‍ 31പേര്‍ മരിക്കുകയും 241പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്‍െറ ഉത്തരാവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.