കാണാതായ കപ്പല്‍ 95 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി
text_fields
വാഷിങ്ടണ്‍: 95 വര്‍ഷങ്ങളായി നിലനിന്ന ദുരൂഹതക്ക് അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ വിരാമം. കാലിഫോര്‍ണിയയിലെ മെയര്‍ ഐലന്‍റില്‍ നിന്നും പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത അമേരിക്കന്‍ കപ്പല്‍ യു.എസ്.എസ് കൊനിസ്റ്റോഗയുടെ അവശിഷ്ടമാണ് ഇപ്പോള്‍ കാലിഫോര്‍ണിയ തീരത്തു നിന്നും കണ്ടെത്തിയിരിക്കുന്നത്. 1921 മാര്‍ച്ച് 24ന് 56 ജീവനക്കാരുമായി യാത്രയാരംഭിച്ച കപ്പല്‍ പേള്‍ഹാര്‍ബര്‍ തീരത്ത് വെച്ചായിരുന്നു കാണാതായത്.
വലിയ കാറ്റും തിരമാലകളിലും പെട്ട് വൈകിട്ട് സാന്‍ഫ്രാന്‍സിസ്കൊ ഉള്‍ക്കടലിലായിരുന്നു അവസാനമായി കണ്ടിരുന്നത്. ഡസന്‍ കണക്കിന് വിമാനങ്ങളുപയോഗിച്ചും 60 കപ്പലുകളും മൂന്ന് ലക്ഷം ചതുരശ്ര കി.മീ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും വിഫലമായതിനെ തുടര്‍ന്ന് ജൂണ്‍ 30ന് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. അന്ന് മരിച്ചവരുടെ അനുസ്മരണാര്‍ഥം യു.എസ് നേവി വിഭാഗം പ്രത്യേകമായി സംഘടിപ്പിച്ച ചടങ്ങില്‍ ഇതേ കുറിച്ചുള്ള വിവരം പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.