ഉയർച്ചക്കായി മക്കളെ ബലികഴിക്കാൻ പോലും ഇന്ദ്രാണി തയ്യാറായി: പീറ്റർ മുഖർജി
text_fieldsമുംബൈ: അതിയായ ഉൽക്കർഷേച്ഛ പ്രകടിപ്പിച്ചിരുന്ന സ്ത്രീയായിരുന്നു തന്‍റെ ഭാര്യ ഇന്ദ്രാണിയെന്ന് മാധ്യമ വ്യവസായി പീറ്റർ മുഖർജി. ഷീന ബോറ കൊലക്കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്ന പീറ്ററിന്‍റെ അഭിഭാഷകൻ തയ്യാറാക്കിയ ജാമ്യഹരജിയിലാണ് പീറ്റർ ആരോപണം ഉന്നയിച്ചത്. വ്യക്തിപരമായ ഉയർച്ചക്കായി മക്കളെപ്പോലും പോലും ബലികൊടുക്കാൻ ഇന്ദ്രാണി മടിച്ചിരുന്നില്ലെന്നും പീറ്റർ പറയുന്നു.
മികച്ച വിദ്യാഭ്യാസവുംസമൂഹത്തിൽ ഉന്നതസ്ഥാനവും വഹിക്കുന്ന പീറ്റർ മുഖർജിക്ക് ഹീനമായ ഭൂതകാലമുള്ള ഒരു സ്ത്രീയോടൊത്തു ചേർന്ന് ഗൂഢാലോചന നടത്തുകയോ ഇത്തരത്തിൽ ഒരു കൊലപാതകം നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. ഷീന ബോറയെ കൊലപ്പെടുത്തിയതുകൊണ്ട് പീറ്ററിന് നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഷീന ഇന്ത്രാണിയുടെ മകളായിരുന്നുവെന്ന് പീറ്ററിന് അറിയാമായിരുന്നില്ല. ഷീനയുടേയും രാഹുലിന്‍റെയും വിവാഹകാര്യത്തിൽ ഭാര്യക്കിഷ്ടമുണ്ടാകില്ലെന്ന് അറിയാവുന്നത് കൊണ്ടുതന്നെ പീറ്റർ ഇടപെട്ടിരുന്നില്ല എന്നും ഹരജിയിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.