സോനോവാള്‍ തങ്ങളുടെ പ്രവര്‍ത്തകരെ രാഷ്ട്രീയ കൊലകള്‍ക്ക് ഉപയോഗിച്ചെന്ന് ഉള്‍ഫ
text_fieldsഗുവാഹതി: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ സാധാരണമാണ്. എന്നാല്‍, നിസ്സാരമല്ലാത്ത ആരോപണവുമായാണ് അസമിലെ യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം-ഐ രംഗത്തത്തെിയിരിക്കുന്നത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സര്‍ബാനന്ദ സോനോവാളിന്‍െറ ഭൂതകാലത്തിലേക്കാണ് ഉള്‍ഫ വിരല്‍ചൂണ്ടുന്നത്. തങ്ങളുടെ പ്രവര്‍ത്തകരെ സോനോവാള്‍ രാഷ്ട്രീയ കൊലകള്‍ക്കായി ഉപയോഗിച്ചെന്നാണ് ആരോപണം.
ഇതിന് തെളിവായി എടുത്തുകാണിക്കുന്നത് ദിബ്രുഗഢ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനേതാവ് സൗരവ് ബോറ 1986 മേയ് 27ന് യൂനിവേഴ്സിറ്റി കാമ്പസില്‍ കൊല്ലപ്പെട്ടതും. ഉള്‍ഫ പ്രവര്‍ത്തകര്‍ ബോറയെ ആക്രമിച്ചപ്പോള്‍ സോനോവാള്‍ അവിടെയുണ്ടായിരുന്നു എന്നാണ് പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫ-ഐയുടെ വാദം. തങ്ങളുടെ നേതാവ് ബറുവയുടെ അനുമതിയില്ലാതെയാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതെന്നാണ് ഉള്‍ഫയുടെ ആരോപണം. സോനോവാളും ഹിമാന്ത ബിശ്വ ശര്‍മയുമുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ കൊലപാതകങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തകരെ ഉപയോഗിച്ചെന്നും ഉള്‍ഫ പ്രസ്താവനയില്‍ പറയുന്നു. ബോറയുടേതിന് പുറമെ, കോണ്‍ഗ്രസ് നേതാവ് മാനബേന്ദ്ര ശര്‍മ, മാധ്യമപ്രവര്‍ത്തകന്‍ കമല കലിത, സാമൂഹികപ്രവര്‍ത്തകന്‍ സഞ്ജയ് ഘോഷ് എന്നിവരുടെ കൊലപാതകങ്ങളും ഇത്തരത്തിലാണ് ആസൂത്രണം ചെയ്തതെന്നും ഉള്‍ഫ ആരോപിച്ചു. 2012 ജൂണില്‍ കൊലപാതക കേസില്‍ ഗുവാഹതി ഹൈകോടതി തെളിവില്ളെന്നു കാണിച്ച് സോനോവാളിനെ വെറുതെവിട്ടിരുന്നു. ഉള്‍ഫ എന്തുകൊണ്ടാണ് ഇത്തരമൊരു വെളിപ്പെടുത്തലിന് ഇത്രയുംകാലം കാത്തിരുന്നതെന്ന് വിമര്‍ശങ്ങളുയരുന്നുണ്ട്. പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്നും ആരോപണമുണ്ട്. ഹിമാന്ത ബിശ്വ ശര്‍മയെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ഉള്‍ഫ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.