ഇന്ത്യയില്‍ ഐ.എസ് ലക്ഷ്യമിടുന്നത് ഗോവയെന്ന് റിപ്പോര്‍ട്ട്
text_fieldsപനാജി: ഇന്ത്യയിലെ ഭീകരാക്രമണ പദ്ധതിക്ക് ഐ.എസ് ഏറ്റവും കൂടുതല്‍ ഉന്നം വെക്കുന്നത് ഗോവയെയാണെന്ന് റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനമാരോപിച്ച് പിടികുടിയവരില്‍ നിന്നാണ് ഇങ്ങനെയൊരു വിവരം ലഭിച്ചതെന്ന് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം അറിയിച്ചു. ആഗോള ശ്രദ്ധ ലഭിക്കാനും പടിഞ്ഞാറന്‍ ഏഷ്യക്കാരുടെ സദാചാര ബോധം വര്‍ദ്ധിപ്പിക്കാനുമാണ് സംഘടന വിദേശ ടൂറിസ്റ്റുകളെയും ഇന്ത്യന്‍ സൈനികരെയും അക്രമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. അതിനായി ആളുകളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് പറയുന്നു.
യൂറോപ്പ്, അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികളുടെ വരവ് വര്‍ദ്ധിച്ച 2014 ഡിസംബര്‍ മാസത്തില്‍ അക്രമത്തിന് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഐ.എസ് ഭീകരരെന്ന് സംശയിച്ച 24 പേരെ ഇന്ത്യന്‍ ഏജന്‍സികള്‍ പിടികൂടിയിരുന്നു. ഹരിദ്വാറിലുള്‍പ്പെടെ ബോംബ് സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് പേരും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ നിന്ന് 30ല്‍ കുറയാത്ത ആളുകള്‍ ഐ.എസിനുവേണ്ടി സിറിയയിലും ഇറാഖിലും യുദ്ധം ചെയ്യുന്നതായും ഇതില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.