500 കോടിയും 80 സീറ്റും: വിജയകാന്തിന് ഡി.എം.കെയുടെ വാഗ്ദാനം
text_fieldsമധുരൈ: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ തങ്ങളോടൊപ്പം ചേരാനായി ഡി.എം.ഡി.കെ നേതാവ് വിജയകാന്തിനെ പണവും സീറ്റും നൽകി സ്വാധീനിക്കാൻ ഡി.എം.കെയും ബി.ജെ.പിയും ശ്രമിച്ചെന്ന് വൈകോ. 500 കോടിയും 80 സീറ്റുമാണ് ഡി.എം.കെ വാഗ്ദാനം ചെയ്തത്. അതേസമയം, ബി.ജെ.പി രാജ്യസഭ സീറ്റും കേന്ദ്രമന്ത്രി സഭ സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നുവെന്നും എം.ഡി.എം.കെ നേതാവ് വൈകോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതെല്ലാം നിരസിച്ചുകൊണ്ട് വിജയകാന്ത് അഴിമതിക്കെതിരായ രൂപംകൊണ്ട ജനക്ഷേമ മുന്നണിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. വിജയകാന്തിന്‍റെ നേതൃത്വത്തിൽ അഴിമതിമുക്ത ഭരണം നടപ്പിലാവുമെന്നും വൈകോ പറഞ്ഞു.
ആരോപണത്തെക്കുറിച്ച് വ്യക്തമാക്കേണ്ടത് വിജയകാന്തിന്‍റെ ഭാര്യ പ്രേമലതയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിൻ പറഞ്ഞു.
എന്നാൽ, വിജയകാന്തും ഭാര്യ പ്രേമലതയും വിഷയത്തോട് പ്രതികരിക്കാൻ തയ്യാറായില്ല. വൈകോ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ പ്രതികരിക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.