സര്‍ക്കാര്‍ രൂപവത്കരണം: മെഹബൂബ ഗവര്‍ണറെ കണ്ടു
text_fieldsശ്രീനഗര്‍: കശ്മീരില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന്‍െറ ഭാഗമായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ഗവര്‍ണര്‍ എന്‍.എന്‍. വോറയെ കണ്ടു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ താരിഖ് ഹമീദ് ഖ്വേറ, മുസഫര്‍ ഹുസൈന്‍ ബെയ്ഗ് എന്നിവരെ കൂടാതെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സത് ശര്‍മ, എം.പി ജുഗല്‍ കിഷോര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പി.ഡി.പിക്ക് പിന്തുണയറിയിച്ച് ബി.ജെ.പിയും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. സമാധാനപൂര്‍ണമായ ഭരണത്തിനായിരിക്കും പ്രാമുഖ്യം നല്‍കുകയെന്ന് സന്ദര്‍ശനശേഷം മെഹബൂബ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കുന്ന വിഷയത്തില്‍ ബി.ജെ.പിയുമായി അഭിപ്രായവ്യത്യാസമില്ളെന്ന് പി.ഡി.പി വക്താവ് നഈം അഖ്തര്‍ പറഞ്ഞു. ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ ചര്‍ച്ചചെയ്ത ശേഷമായിരിക്കും സത്യപ്രതിജ്ഞയുടെ തീയതി തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ പാര്‍ട്ടി എം.എല്‍.എമാര്‍ മെഹബൂബയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.
സര്‍ക്കാറിനെ പിന്തുണക്കാന്‍ ബി.ജെ.പിയും സന്നദ്ധതയറിയിച്ചതോടെയാണ് മൂന്നു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് വഴിയൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.