ഛത്തിസ്ഗഢില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍
text_fieldsന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍. ഏഴുമാസം മുമ്പ് ഒരു സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദൈനിക് ദൈനന്ദിനി പത്രത്തിന്‍െറ ദണ്ഡേവാഡ ബ്യൂറോ ചീഫ് ദീപക് ജൈസ്വാളിനെ അറസ്റ്റു ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥനെ അപമാനിക്കുന്ന വാട്ട്സ്ആപ് സന്ദേശം അയച്ച കേസിന് കഴിഞ്ഞ ദിവസം പത്രിക ദിനപത്രത്തിലെ പ്രഭാത് സിങ്ങിനെ പിടികൂടിയിരുന്നു. ദീപകും പ്രഭാതും അനുമതിയില്ലാതെ സ്കൂളില്‍ കടന്നുകയറി അധ്യാപകരെയും ജീവനക്കാരെയും കൈയേറ്റം ചെയ്തെന്നും പണം ആവശ്യപ്പെട്ടെന്നും ആരോപിച്ച് ഗീദം മേഖലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലാണ് പരാതി നല്‍കിയത്. ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അന്നുതന്നെ വ്യക്തമാക്കപ്പെട്ടതിനാല്‍ തുടര്‍ നടപടികളുണ്ടായില്ല.
എന്നാല്‍, മേഖലയില്‍ മാവോവാദികള്‍ കീഴടങ്ങുന്നുവെന്ന പൊലീസ് അവകാശവാദം വ്യാജമാണെന്നും ആദിവാസികള്‍ക്കെതിരെ കൊടിയ അക്രമങ്ങള്‍ നടക്കുന്നുവെന്നും വാര്‍ത്ത നല്‍കിയതാണ് അറസ്റ്റിനു കാരണമെന്ന് പത്രപ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും പറഞ്ഞു. ഏഴുമാസത്തിനിടെ സംസ്ഥാനത്ത് നാല് മാധ്യമപ്രവര്‍ത്തകരെയാണ് അറസ്റ്റു ചെയ്തത്. സോമാരു നാഗ്, സന്തോഷ് യാദവ് എന്നിവരെയാണ് നേരത്തേ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.