ഹൈദരാബാദ് സർവകലാശല: സമരം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുന്നു
text_fieldsന്യൂഡല്‍ഹി: ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതിതേടി ഹൈദരാബാദ് സര്‍വകലാശാലയില്‍ നടക്കുന്ന പ്രക്ഷോഭം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കാന്‍ വിദ്യാര്‍ഥി-പൗരാവകാശ സംഘടനകള്‍ തീരുമാനിച്ചു.
സംഭവത്തില്‍ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം നടന്നിരുന്നു. എന്നാല്‍, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിവാദവും അറസ്റ്റുകളും വന്നതോടെ സമരം വഴിമാറപ്പെട്ടു. ഹൈദരാബാദില്‍ ഇത്ര വിദ്യാര്‍ഥികള്‍ അറസ്റ്റിലായിട്ടും പൗരസമൂഹമോ മാധ്യമങ്ങളോ ഇടപെടുന്നില്ളെന്ന വ്യാപക പരാതി ഉയരുന്നതിനിടെയാണ് ഡല്‍ഹിയിലെ സമരസന്നാഹം. ശനിയാഴ്ച ഡല്‍ഹിയിലെ തെലങ്കാന ഭവനിലേക്ക് ബിര്‍സ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ മാര്‍ച്ച് നടത്തി. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍െറ പിന്തുണയോടെ നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു. ഞായറാഴ്ച രാവിലെ ജന്തര്‍മന്തറില്‍ കാമ്പസ് ജനാധിപത്യത്തിന് ജനകീയ മാര്‍ച്ച് നടക്കും.
തിങ്കളാഴ്ച വിദ്യാര്‍ഥി സംഘടനകള്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ആസ്ഥാനത്തേക്ക് കൂട്ട നിവേദന മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ ഇടപെട്ടിട്ടുണ്ട്. ഈ മാസം 30ന് മണ്ഡി ഹൗസില്‍നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനാണ് ജോയന്‍റ് ആക്ഷന്‍ കൗണ്‍സിലിന്‍െറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.