പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തി
text_fieldsന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സംയുക്ത പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തി. ഐ.എസ്.ഐ, മിലിട്ടറി ഇന്‍റലിജന്‍സ്,പൊലീസ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളാണ് രാജ്യത്തെത്തിയിരിക്കുന്നത്. നാഷണല്‍ സെക്യൂരിറ്റി ഗ്വാര്‍ഡ്സ്,ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് എന്നിവരൊഴികെ മറ്റു സാക്ഷികളെയെല്ലാം ചോദ്യം ചെയ്യാന്‍ ഇന്ത്യ ഇവര്‍ക്കനുമതി നല്‍കിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തേക്ക് നിയന്ത്രിതമായ പ്രവേശനമാണ് അനുവധിച്ചിട്ടുള്ളത്.
ഇത് ആദ്യമായാണ് ഭീകരാക്രമണം അന്വേഷിക്കാന്‍ പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തുന്നത.് അന്വേഷണ സംഘവുമായി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കു വെയ്ക്കും. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ അന്വേഷണ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കാനിടയുണ്ട്.
ജനവരി രണ്ടിന് പഞ്ചാപിലെ പത്താന്‍കോട്ടിലെ വ്യോമതാവളത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.