ഇന്ത്യക്കാരന് സഹായം: കാണാതായ പാക് മാധ്യമപ്രവര്‍ത്തകയുടെ കുടുംബം നവാസ് ശരീഫിന്‍െറ സഹായം തേടി
text_fieldsലഹോര്‍: ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ എന്‍ജിനീയറെ സഹായിച്ചതിനെ തുടര്‍ന്ന് കാണാതായ പാക് മാധ്യമപ്രവര്‍ത്തകയെ കണ്ടത്തെുന്നതിന് കുടുംബം പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ സഹായം തേടി. മെട്രോ ടി.വി ചാനല്‍ പ്രാദേശിക ലേഖികയായ 24കാരി സീനത്തിനെയാണ് 2015 ആഗസ്റ്റ് മുതല്‍ കാണാതായത്. ഓഫിസിലേക്കുള്ള വഴിയില്‍ ഒരു സംഘം ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സീനത്തിനെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ ആത്മഹത്യ ചെയ്തു.
ഇന്ത്യക്കാരനെ സഹായിച്ചെന്നല്ലാതെ തന്‍െറ സഹോദരി ഒരു തെറ്റും ചെയ്തിട്ടില്ളെന്നും ഇനിയും തന്‍െറ കുടുംബത്തിന് മാനസികാഘാതം താങ്ങാന്‍ സാധിക്കില്ളെന്നും പ്രധാനമന്ത്രി ഇടപെട്ട് സഹോദരിയെ രക്ഷിക്കണമെന്നും മറ്റൊരു സഹോദരന്‍ സല്‍മാന്‍ ലത്തീഫ് ആവശ്യപ്പെട്ടു.
2012 നവംബറില്‍ പാകിസ്താനില്‍ കാണാതായ ഇന്ത്യന്‍ എന്‍ജിനീയര്‍ ഹമീദ് അന്‍സാരിയുടെ മാതാവ് ഫൗസിയ അന്‍സാരിക്കുവേണ്ടി സുപ്രീംകോടതിയുടെ മനുഷ്യാവകാശ സെല്ലില്‍ സീനത്ത് പരാതി നല്‍കിയിരുന്നു. ഫേസ്ബുക് വഴി പ്രണയത്തിലായ യുവതിയെ തേടി പാകിസ്താനിലെ കോഹത്തിലത്തെിയ അന്‍സാരിയെ മതിയായ രേഖകളില്ലാത്തതിന്‍െറ പേരില്‍ പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. സുരക്ഷാ ഓഫിസര്‍ക്ക് കൈമാറിയ അന്‍സാരിയെ കാണാനില്ളെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പെഷാവര്‍ ഹൈകോടതിയില്‍ സീനത്ത് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്. ഇതേതുടര്‍ന്ന് കേസുമായി മുന്നോട്ടുപോവരുതെന്ന് സീനത്തിന് ഭീഷണിസന്ദേശങ്ങള്‍ വരാറുണ്ടായിരുന്നുവെന്ന് ലത്തീഫ് പറഞ്ഞു. തുടര്‍ന്നാണ് ഇവരെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. സഹോദരിയെ കാണാതാവുകയും സഹോദരന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതോടെ മാതാവ് മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും സീനത്തിനെ കണ്ടത്തൊന്‍ പ്രധാനമന്ത്രി ഇടപെടണമെന്നുമാണ് ലത്തീഫ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, മൂന്നു വര്‍ഷം തടവ് വിധിച്ച അന്‍സാരിയുടെ കാലാവധി കഴിഞ്ഞതിനിടെ തുടര്‍ന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തത്തെിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.