പത്മ അവാര്‍ഡുകള്‍ സമ്മാനിച്ചു
text_fieldsന്യൂഡല്‍ഹി: രാജ്യത്തിന്‍െറ പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നിവ നേടിയ 56 പേര്‍ക്കുള്ള പുരസ്കാരങ്ങള്‍ തിങ്കളാഴ്ച സമ്മാനിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചത്. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റിലയന്‍സ് ഗ്രൂപ് സ്ഥാപകന്‍ ധിരുഭായ് അംബാനിക്ക് മരണാനന്തര ബഹുമതിയായി നല്‍കുന്ന പത്മവിഭൂഷണ്‍ പുരസ്കാരം വിധവ കോകില ബെന്‍ ഏറ്റുവാങ്ങി. മക്കളായ അനില്‍, മുകേഷ് അംബാനിമാരും എത്തിയിരുന്നു. ഡോ. യാമിനി കൃഷ്ണമൂര്‍ത്തി, അവിനാഷ് കമലാകര്‍ ദീക്ഷിത്, ശ്രീശ്രീ രവിശങ്കര്‍, ജഗ്മോഹന്‍, നടന്മാരായ രജനികാന്ത്, അനുപം ഖേര്‍, അജയ് ദേവ്ഗന്‍, മുന്‍ സി.എ.ജി വിനോദ് റായ്, സൈന നെഹ്വാള്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ ഷെഫ് ഇംതിയാസ് ഖുറൈശി, പ്രമുഖ ശാസ്ത്രജ്ഞന്‍ ഓംകാര്‍ നാഥ്, മാധ്യമപ്രവര്‍ത്തകരായ അശോക് മലിക്, പുഷ്പേഷ് പന്ത്, മലയാളികളായ പി. ഗോപിനാഥന്‍ നായര്‍, ഡോ. സുന്ദര്‍ ആദിത്യ മേനോന്‍ തുടങ്ങിയവരാണ് തിങ്കളാഴ്ച പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.