നേതാജിയെ കുറിച്ചുള്ള 50 ഫയലുകള്‍ കൂടി ഇന്ന് പുറത്തുവിടും
text_fieldsന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 50 ഫയലുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. ഓണ്‍ലൈന്‍ വഴി പുറത്തുവിടുന്ന ഫയലുകള്‍ www.netajipapers.gov.in എന്ന വെബ്സൈറ്റിലാണ് ലഭ്യമാവുക.
പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും 10 ഫയലുകളും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള 30 ഫയലുകളും ഇതില്‍ ഉള്‍പ്പെടും. 1956 മുതല്‍ 2009 വരെ ലഭിച്ചിട്ടുള്ള രേഖകളാണ് ഇവ.
നേതാജിയുടെ 119ാം ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 23 ന് ആദ്യഘട്ട വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. 16,600 പേജുകള്‍ വരുന്ന ചരിത്ര രേഖകളാണ് അന്ന് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേതാജിയുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുകയും ദുരൂഹ മരണവുമായി ബന്ധപ്പെട്ട രേഖകളെല്ലാം പുറത്തുവിടുമെന്നും ഉറപ്പു നല്‍കിയിരുന്നു.
നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളും അഭ്യൂഹങ്ങളും ഇന്നും തുടരുകയാണ്. ഇദ്ദേഹത്തിന്‍െറ മരണം അന്വേഷിച്ച രണ്ട് കമീഷനുകള്‍ 1945 ആഗസ്റ്റ് 18ന് തായ്പേയിലെ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടു എന്നാണ് കണ്ടത്തെിയത്. എന്നാല്‍ ജസ്റ്റിസ് മുഖര്‍ജി അധ്യക്ഷനായ കമീഷന്‍ നേതാജി ജീവിച്ചിരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.