നിഷ്ക്രിയ പി.എഫ് അക്കൗണ്ടുകാര്‍ക്ക് പലിശ ലഭിക്കാന്‍ സാധ്യത
text_fieldsന്യൂഡല്‍ഹി: നിഷ്ക്രിയമായി കിടക്കുന്ന പി.എഫ് അക്കൗണ്ടുകളില്‍നിന്ന് തൊഴിലാളികള്‍ക്ക് ഇനി പലിശ സമ്പാദിക്കാം. ഇതിനുള്ള പദ്ധതിക്ക് എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇ.പി.എഫ്.ഒ) അംഗീകാരം നല്‍കി. ഒമ്പതുകോടി അക്കൗണ്ട് ഉടമകള്‍ക്ക് ഉപയോഗപ്രദമാകുന്ന ഈ പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയിലുള്ള ഇ.പി.എഫ്.ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആണ് തീരുമാനം കൈക്കൊണ്ടത്.
2015-16ലെ സാമ്പത്തിക സര്‍വേ പ്രകാരം 15 കോടിയോളം വരുന്ന പി.എഫ് അക്കൗണ്ടുകളില്‍ ഒമ്പതുകോടിയോളം അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമല്ളെന്നാണ് കണ്ടത്തെിയത്. ഇവയില്‍ ആകെ 32,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. 36 മാസത്തോളം തൊഴിലാളിയില്‍നിന്നോ തൊഴില്‍ദാതാവില്‍നിന്നോ നിക്ഷേപമില്ലാത്ത അക്കൗണ്ടുകളാണ് നിഷ്ക്രിയപരിധിയില്‍ വരുന്നത്.
ഇത്തരം അക്കൗണ്ടുകള്‍ക്ക് പലിശ നല്‍കുന്നത് 2011 ഏപ്രില്‍ ഒന്നുമുതല്‍ ഇ.പി.എഫ്.ഒ നിര്‍ത്തലാക്കിയിരുന്നു. ഒന്നുകില്‍ പണം പിന്‍വലിക്കുകയോ അല്ളെങ്കില്‍ പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതിനോ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു അന്നത്തെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.