ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ കൂട്ടഅവധി
text_fieldsഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് സംഘര്‍ഷം പുകയുന്ന ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ അധ്യാപകര്‍ കൂട്ടഅവധിയെടുത്ത് പ്രതിഷേധിച്ചു. 42ലധികം അധ്യാപകരാണ് അവധിയെടുത്തത്.
കാമ്പസിനുള്ളിലെ പോലീസ് ആക്രമണത്തിനെതിരെയും വൈസ് ചാന്‍സലര്‍ പി. അപ്പ റാവുവിനോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടുമാണ് പ്രതിഷേധം. ഒരാഴ്ചമുമ്പ് കാമ്പസിനുള്ളില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 25 വിദ്യാര്‍ഥികളും രണ്ടു പ്രഫസര്‍മാരും റിമാന്‍ഡിലായിരുന്നു. ഇവര്‍ക്ക് ജാമ്യം ലഭിച്ചതിന് തൊട്ടുപിറകെയാണ് അധ്യാപകര്‍ അവധിയെടുത്ത് പ്രതിഷേധിച്ചത്.
പട്ടികജാതി-വര്‍ഗ ഫാക്കല്‍റ്റിയിലെ അധ്യാപകരാണ് അവധിയെടുത്തവരില്‍ അധികവും. കാമ്പസിനകത്ത് പൊലീസ് നടത്തിയ മനുഷ്യാവകാശലംഘനങ്ങളോടും യൂനിവേഴ്സിറ്റി ഭരണാധികാരികളുടെ തീരുമാനങ്ങളോടും പ്രതിഷേധമറിയിച്ചുകൊണ്ടുള്ള കത്തും ഇവര്‍ വി.സിക്ക് നല്‍കി.
രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷം അവധിയില്‍ പോയ അപ്പ റാവു മാര്‍ച്ച് 22ന് തിരിച്ചത്തെിയിരുന്നു. വി.സിയെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളും അധ്യാപകരും സമരത്തിനിറങ്ങിയിരിക്കുന്നത്.
ആക്രമസംഭവങ്ങളത്തെുടര്‍ന്ന് മാര്‍ച്ച് 28 വരെ യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ക്ളാസുകള്‍ നിര്‍ത്തിവെച്ചിരുന്നു. പ്രതിഷേധം അവസാനിക്കുന്നതുവരെ വിദ്യാര്‍ഥികളോട് നീല റിബണ്‍ ധരിച്ച് ക്ളാസില്‍ ഹാജരാവാന്‍ സംയുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.