നേതാജിയുടെ തിരോധാനം: സര്‍ക്കാര്‍ രണ്ടാംഘട്ട രേഖകള്‍ പുറത്തുവിട്ടു
text_fieldsന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ടു. നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്ന് സൂചന നല്‍കുന്നതും അദ്ദേഹത്തിന്‍െറ ചിതാഭസ്മം കുടുംബത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട ഒരു സുപ്രധാന കത്തും അടങ്ങിയിട്ടുണ്ട്. കേന്ദ്രമന്ത്രി മഹേഷ് ശര്‍മയാണ് രഹസ്യമാക്കിവെച്ചിരുന്ന 50 ഫയലുകള്‍ പുറത്തുവിട്ടത്. 1956നും 2009നും ഇടയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലുള്ള 10ഉം ആഭ്യന്തര വകുപ്പിന്‍െറ കൈവശമുള്ള 10ഉം വിദേശകാര്യവകുപ്പിന്‍െറ 30ഉം ഫയലുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി രൂപം നല്‍കിയ പ്രത്യേക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
നേതാജിയുടെ മരുമകന്‍െറ മകനായ ആശിഷ് സി. റെ 1995 ഫെബ്രുവരി 21ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് സുഭാഷ് ചന്ദ്രബോസിന്‍െറ ചിതാഭസ്മം ഇന്ത്യയിലേക്ക് കൊണ്ടുവരുകയാണെങ്കില്‍ അത് സൂക്ഷിക്കാന്‍ നേതാജിയുടെ കുടുംബത്തിലെ ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ചുമതലപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് കാരണമായി നേതാജിയുടെ മരണത്തെക്കുറിച്ച് കുടുംബത്തിനകത്തുള്ള അഭിപ്രായ വ്യത്യാസമാണ് ആശഷ് റെ ചൂണ്ടിക്കാണിക്കുന്നത്. ഡോ. ലക്ഷ്മി സൈഗാള്‍ മുഖേന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവുമായി സംസാരിച്ച് രാഷ്ട്രീയ കക്ഷിയായ ഫോര്‍വേഡ് ബ്ളോക്കിന്‍െറ ആഭിമുഖ്യത്തില്‍ ചിതാഭസ്മം ഇന്ത്യയിലത്തെിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.
നേതാജിയുടെ 119ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതനുസരിച്ചാണ് ഇപ്പോള്‍ കൂടുതല്‍ രഹസ്യരേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. 1945 ആഗസ്റ്റ് 18ന് തായ്വാനില്‍ നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്നും ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിലുള്ളത് അദ്ദേഹത്തിന്‍െറ ചിതാഭസ്മമാണെന്നുമുള്ള വാദത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.