രാജ്യദ്രോഹികളെന്ന് വിളിച്ച് പൊലീസ് മർദിച്ചെന്ന് ഹൈദരാബാദ് സർവകലാശാല വിദ്യാർഥികൾ
text_fieldsഹൈദരാബാദ്: പാകിസ്താനികളും രാജ്യദ്രോഹികളുമെന്ന് മുദ്രകുത്തിയാണ് കസ്റ്റഡിയില്‍ പൊലീസ് മര്‍ദ്ദിച്ചതെന്ന് ജയില്‍ മോചിതരായ ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. ഔദ്യോഗിക നടപടിക്രമങ്ങള്‍ വൈകിയത് കാരണം അർധ രാത്രിയോടെയാണ് വിദ്യാർഥികൾ മോചിതരായത്. തുടർന്ന് കാമ്പസിലെത്തിയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആവേശോജ്ജ്വല സ്വീകരണം നല്‍കി. ബീഫ് ഫെസ്റ്റിവലും കിസ് ഓഫ് ലവും സംഘടിപ്പിക്കുന്നവരല്ലേ എന്ന് ചോദിച്ചാണ് കസ്റ്റഡിയില്‍ പൊലീസ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അറസ്റ്റ് ചെയ്ത ശേഷം പോലീസ് പറഞ്ഞത് അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് നിങ്ങളുടെ എല്ലാ മനുഷ്യാവകാശങ്ങളും എടുത്തു കളഞ്ഞുവെന്നാണ്. എന്‍റെ വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേള്‍ക്കേണ്ടി വന്നു. കസ്റ്റഡിയിലുടനീളം പോലീസിന്‍റെ തല്ലുകൊണ്ടു. അധ്യാപകനായ തന്നെ പോലും അവര്‍ വെറുതെ വിട്ടില്ലെന്നും അമ്പതുകാരനായ പ്രൊഫസര്‍ കെ.വൈ രത്‌നം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.