വെള്ളമില്ലാത്തതിനാല്‍ പെണ്ണുമില്ല
text_fields
ഛത്തര്‍പൂര്‍: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ഗ്രാമങ്ങളിലൊന്നാണ് തെഹ്രിമാരിയ. അനേകം അവിവാഹിതരാണ് ഇവിടെയുള്ളത്. ഇവിടുത്തേക്ക് തങ്ങളുടെ മകളെ വിവാഹം കഴിപ്പിച്ചയക്കാന്‍ ആര്‍ക്കും ധൈര്യമില്ല. വെള്ളമില്ലാത്തതാണ് ഈ ദുരവസ്ഥയുടെ ഒരേയൊരു കാരണം. ഇവിടത്തുകാരനായ മോഹന്‍ യാദവിന് പറയാനുള്ളതും ഇതാണ്. 32വയസുള്ള ഇയാള്‍ അഞ്ചു വര്‍ഷമായി വിവാഹമാലോചിക്കുന്നു. ഈ പ്രശ്നം നേരിടുന്ന 60 ഓളം ആളുകള്‍ അവിടെയുണ്ടെന്ന് പറയുമ്പോഴാണ് പ്രശ്നം ഗൗരവമാകുന്നത്. വെള്ളം കിട്ടണമെങ്കില്‍ കിലോമീറ്ററുകള്‍ നടക്കണം. 400 അടി വരെയുള്ള അനേകം കുഴല്‍ കുണര്‍ കുഴിച്ചിട്ടും കുടിവെള്ളം കിട്ടാക്കനി തന്നെ.
ഡാം നിര്‍മിച്ചാല്‍ പരിഹാരം സാധ്യമാണെന്നും നാട്ടുകാര്‍ പറയുന്നു. ഇല്ളെങ്കില്‍ വരും വര്‍ഷങ്ങളില്‍ കൃഷിയെയും ജീവിതത്തെയുമെല്ലാം ബാധിക്കുമെന്നതില്‍ സംശയമില്ല. ഉടന്‍ ഇതിന് പരിഹാരമുണ്ടാക്കുമെന്ന് ജില്ലാ ഭരണവകുപ്പ് പറയുന്നുണ്ടെങ്കിലും അനന്തര നടപടികള്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. അതേസമയം ഡാം നിര്‍മിക്കാനുളള സ്ഥലം കണ്ടത്തെിയിട്ടുണ്ടെന്നും പണി തുടങ്ങാന്‍ കലക്ടറുടെ അനുവാദം ലഭിക്കേണ്ട താമസം മാത്രമേ ഉള്ളുവെന്നാണ് തഹ്സീല്‍ദാറായ ബിന്ദു ജയിന്‍ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.