മദ്യപിക്കില്ലെന്ന് ബിഹാര്‍ നിയമസഭയില്‍ എം.എല്‍.എമാരുടെ പ്രതിജ്ഞ
text_fieldsപട്ന: സമ്പൂര്‍ണ മദ്യനിരോധം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തില്‍വന്ന നിതീഷ്കുമാര്‍ സര്‍ക്കാര്‍ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് നിയമത്തിന്‍െറ ഒന്നാംഘട്ടം നടപ്പിലാക്കുകയാണ്. ഇതിന് മുന്നോടിയായി കക്ഷിഭേദമന്യേ എം.എല്‍.എമാര്‍ മദ്യപിക്കില്ളെന്ന് നിയമസഭയില്‍ പ്രതിജ്ഞ ചെയ്തു. നിരോധം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സാമാജികര്‍ നല്‍കിയ പിന്തുണയെ അനുമോദിച്ച മുഖ്യമന്ത്രി ഇത് ചരിത്രദിനമാണെന്നും പറഞ്ഞു.
വെള്ളിയാഴ്ച മുതല്‍ ഗ്രാമീണമേഖലയിലെ എല്ലാ മദ്യഷോപ്പുകളും അടച്ചുപൂട്ടും. വ്യാജമദ്യം നിര്‍മിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വധശിക്ഷവരെ കിട്ടിയേക്കാം. ഗുജറാത്തില്‍ മാത്രമാണ് നിലവില്‍ ഈ നിയമമുള്ളത്. പട്ന, ഗയ എന്നീ നഗരങ്ങളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകളില്‍ മാത്രമാണ് ഇനി മദ്യം ലഭിക്കുക. ആറുമാസത്തിനുശേഷം നിരോധത്തിന്‍െറ രണ്ടാംഘട്ടം നടപ്പിലാക്കും. എല്ലാതരം മദ്യവും നിരോധിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് ബി.ജെ.പി നേതാവ് സുശീല്‍ മോദി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.